വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി മോഡലും നടിയുമായ റിനി ആൻ ജോർജ്. ഷാഫിയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ഫേയ്സ്ബുക്കിലാണ് റിനി ആശംസകൾ അറിയിച്ചത്. Happiest Birthday Dear Shafikka 😍. Wishing u all Success, Happiness & Love- എന്നാണ് റിനി ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
എന്നാൽ, ചിത്രത്തിന് താഴെയുള്ള കമന്റിൽ റിനിക്കെതിരെ അതിരൂക്ഷ ആക്രമണമാണ് നടക്കുന്നത്. ഷാഫിയെ കൂടി കുടുക്കാനാണോ എന്നാണ് കമന്റുകളിൽ ഉയരുന്ന ചോദ്യം.പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത് റിനിയായിരുന്നു.
ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി, രാഹുലിനെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചത്. പിന്നാലെ ഒന്നിലേറെ യുവതികള്‍ രാഹുലിനെതിരെ ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം പരാതികളുമായി രംഗത്തെത്തുകയായിരുന്നു.
Model and actress Rini Ann George wishes Vadakara MP Shafi Parambil a happy birthday.









