
ജെറൂസലേം: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത നീക്കങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നും ഇസ്രായേൽ എക്കാലത്തെയും കരുത്തുറ്റ അവസ്ഥയിലാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമേനിക്ക് ‘ലൈഫ് ഇൻഷുറൻസ്’ അഥവാ സുരക്ഷാ ഉറപ്പ് ഒന്നുമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മൊജ്തബ ഖമേനിയെയും ഹിസ്ബുള്ള നേതാവ് നയീം ഖാസെമിനെയും ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് നെതന്യാഹുവിൻ്റെ ഈ പരാമർശം.
“ഭീകര സംഘടനകളുടെ നേതാക്കളിൽ ആരുടെയും പേരിൽ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാൻ ഞാൻ തയ്യാറാവില്ല,” എന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. മൊജ്തബയുടെ പിതാവും ഇറാൻ്റെ മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനി ഫെബ്രുവരി 28-ന് നടന്ന അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തിനെതിരെയും കടുത്ത നിലപാടുമായി നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്.
Mojtaba Khamenei does not have ‘life insurance’; Netanyahu says joint move with US against Iran is strong
















