വടക്കഞ്ചേരി: പാലക്കാട് സിപിഎമ്മുമായി തെറ്റി നിൽക്കുന്ന കൂടുതൽ നേതാക്കൾ സിപിഎം വിമത കൂട്ടായ്മയുടെ ഭാഗമാകുമെന്ന് വടക്കഞ്ചേരിയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ ബാലനും ഏരിയ കമ്മറ്റി അംഗം പി ഗംഗാധരനും അറിയിച്ചു. തെറ്റി നിൽക്കുന്ന നേതാക്കൾ വിമതരുടെ ജില്ലാതല കൺവെൻഷനിൽ പങ്കെടുക്കുമെന്നും ഇവർ വ്യക്തമാക്കി. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് പി.കെ.ശശി സഹകരിക്കുമെന്ന് പ്രതീക്ഷയിലാണ് വിമത കൂട്ടായ്മയുള്ളത്. അസംതൃപ്തരായ പാർട്ടി പ്രവർത്തകർ നല്ല പ്രായം മുഴുവൻ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന നയത്തിനെതിരെയാണ് കൂട്ടായ്മയുടെ പ്രവർത്തനമെന്നുമാണ് അംഗങ്ങൾ പറയുന്നത്.
അതേസമയം, അസംതൃപ്തരെല്ലാവരും ചേർന്നാൽ പാലക്കാട് ജില്ലയിലെ നിലവിലെ നേതൃത്വത്തിനേക്കാൾ വലുതായിരിക്കും വിമതർ. വടക്കഞ്ചേരി മേഖലയിൽ പാർട്ടിയെ വളർത്താൻ ചെറുതല്ലാത്ത പങ്കുവഹിച്ചവരാണ് തങ്ങളെന്നും കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നത്. ആദ്യഘട്ടമായി കൂട്ടായ്മയായും പിന്നീട് പാർട്ടി രൂപീകരണത്തിനുമാണ് നീക്ക്. വിഭാഗീയത വളരെ ശക്തമായ മേഖലയാണ് വടക്കഞ്ചേരി. കൂടാതെ, കൊഴിഞ്ഞാംപാറ, ചിറ്റൂർ, ആലത്തൂർ മേഖലകളിൽ സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ വിമതർക്ക് സാധിക്കുമെന്നുമാണ് വിലയിരുത്തൽ.
More leaders who are at odds with CPM in Palakkad join CPM rebel group











