കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ് : ഒരു ലക്ഷം രൂപ പിഴയും

കൊച്ചി: കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ആൺസുഹൃത്ത് നിധിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

Mother who threw 1.5-year-old boy to death over sea wall in Kannur sentenced to life imprisonment.

More Stories from this section

family-dental
witywide