
ലണ്ടൻ: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ചർച്ച നടത്തി. ഞായറാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ മേഖലയിലെ സമാധാന ശ്രമങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധികളും പ്രധാന വിഷയമായി.
ആഗോള കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുന്ന തടസ്സങ്ങൾ നീക്കുന്നതിനായി ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു. ഗതാഗത തടസ്സം മൂലം ലോകമെമ്പാടും സാധനങ്ങളുടെ വില വർദ്ധിക്കുന്നത് തടയാൻ സംയുക്ത നീക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംഘർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ സൈനികരുടെ കുടുംബങ്ങളെ കെയർ സ്റ്റാർമർ അനുശോചനം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് (ഡൗണിംഗ് സ്ട്രീറ്റ്) ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടെങ്കിലും, വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Move to end conflict: Trump intervenes to save global markets; spoke to British Prime Minister on phone
















