
വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകയും എൻബിസി ന്യൂസിലെ ‘ടുഡേ’ ഷോ അവതാരകയുമായ സവന്ന ഗുത്രിയുടെ അമ്മയാണ് നാൻസി ഗുത്രിയുടെ തിരോധാനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ കണ്ടെത്തിയ കയ്യുറയിലെ ഡിഎൻഎ പരിശോധനാ ഫലം നിലവിൽ സംശയിക്കപ്പെടുന്നവരുമായോ ക്രൈം ഡാറ്റാബേസുമായോ പൊരുത്തപ്പെടുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ കയ്യുറയിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിൾ ആരുടേതാണെന്ന് കണ്ടെത്താൻ സാധിക്കാത്തത് കേസ് തെളിയിക്കുന്നതിൽ വലിയൊരു തടസ്സമായി മാറിയിരിക്കുകയാണ്. എങ്കിലും മറ്റ് ശാസ്ത്രീയമായ തെളിവുകളും സാഹചര്യത്തെളിവുകളും ഉപയോഗിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
ലഭിച്ച ഡിഎൻഎ സാമ്പിൾ അപൂർണ്ണമായതോ പഴയതോ ആയതിനാലാണോ കൃത്യമായ ഫലം ലഭിക്കാത്തതെന്ന കാര്യത്തിലും വിദഗ്ധ പരിശോധനകൾ നടക്കുന്നുണ്ട്. ഈ പുതിയ വെളിപ്പെടുത്തൽ കേസിലെ അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
Nancy Guthrie’s disappearance: Police unable to identify DNA sample from glove












