18 വയസിൽ ഗിന്നസ് റെക്കോഡ് നേട്ടം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറായി നഥാൻ തോമസ്

സാധാരണ 18 വയസുകാർ ഒന്നാം വർഷ ഡിഗ്രി പഠനം നടത്തുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ഗിന്നസ് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നഥാൻ തോമസ്. ഫ്ളോറിഡ സ്വദേശിയായ നഥാന് 18 വയസും 346 ദിവസവുമാണ് പ്രായം. മിയാമി ഡേഡ് കോളേജിലെ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടറാണ് നഥാൻ. സ്‌കോട്ടിഷ് മാത്തമാറ്റീഷ്യനായ കോളിൻ മാക്ളോറിൻ 1717-ൽ 19-ാം വയസിൽ നേടിയ 306 വർഷം പഴക്കമുള്ള റെക്കോഡാണ് നഥാൻ ഇതിലൂടെ തകർത്തത്.

പത്താം വയസിൽ സ്കൂൾ വിദ്യാഭ്യാസം തുടരുന്നതിനിടയിൽ നഥാൻ ഡ്യുവൽ-എൻറോൾമെന്റ് പ്രോഗ്രാമിലൂടെ മിയാമി ഡേഡ് കോളേജിൽ ചേർന്നു. 14-ാം വയസിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പഠനമാരംഭിച്ച അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഓണേഴ്സോടെ പൂർത്തിയാക്കി. തുടർന്ന് 2023 ഓഗസ്റ്റിലാണ് താൻ പഠിച്ച അതേ കോളേജിൽ അദ്ധ്യാപകനായി നഥാനെത്തിയത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സി പ്രോഗ്രാം, കമ്പ്യൂട്ടേഷണൽ പ്രോബ്ളം സോൾവിംഗ് എന്നിവ പരിചയപ്പെടുത്തുന്ന കോഴ്‌സാണ് നഥാൻ പഠിപ്പിക്കുന്നത്.

അദ്ധ്യാപനത്തോടൊപ്പം നഥാൻ, മിയാമി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലോയിൽ നിയമ പഠനവും നടത്തുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ വൈദഗ്ദ്ധ്യം നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും 2028-ൽ നിയമപഠനം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും നഥാൻ പറയുന്നു.

Nathan Thomas becomes world’s youngest male professor, sets Guinness World Record

More Stories from this section

family-dental
witywide