ദേശീയ സുരക്ഷാ ഭീഷണി: വിദേശ നിർമ്മിത ഇൻ്റർനെറ്റ് റൗട്ടറുകൾക്ക് അമേരിക്കയിൽ നിരോധനം

വാഷിംഗ്ടൺ: ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിദേശത്തുനിന്നുള്ള ഇന്റർനെറ്റ് റൗട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) തിങ്കളാഴ്ച പുറത്തിറക്കിയ പുതുക്കിയ സുരക്ഷാ പട്ടികയിലാണ് വിദേശ നിർമ്മിത കൺസ്യൂമർ ഗ്രേഡ് റൗട്ടറുകളെ ഉൾപ്പെടുത്തിയത്. ഇതോടെ പുതിയ വിദേശ മോഡലുകൾ അമേരിക്കൻ വിപണിയിൽ വിൽക്കുന്നത് തടയപ്പെടും.

അമേരിക്കൻ വിതരണ ശൃംഖലയെ അട്ടിമറിക്കാനും ചാരപ്രവൃത്തി നടത്താനും വിദേശ റൗട്ടറുകൾ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെത്തുടർന്നാണ് ഈ കടുത്ത നടപടി.

കഴിഞ്ഞ വർഷം വിദേശ നിർമ്മിത ഡ്രോണുകൾക്ക് ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണമാണ് ഇപ്പോൾ റൗട്ടറുകൾക്കും ബാധകമാക്കിയിരിക്കുന്നത്. വീടുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകൾ, ഫോണുകൾ, ടിവികൾ എന്നിവയെ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന റൗട്ടറുകൾ സുരക്ഷാ ഭീഷണിയാണെന്ന് എഫ്.സി.സി വിലയിരുത്തുന്നു.

നിലവിൽ വിദേശ നിർമ്മിത റൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് അത് തുടരാം. എന്നാൽ പുതിയ മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം.
വിദേശത്ത് നിർമ്മിക്കുന്ന ഏതൊരു പുതിയ റൂട്ടറും അമേരിക്കയിൽ വിൽക്കണമെങ്കിൽ എഫ്.സി.സി-യുടെ പ്രത്യേക അനുമതി വേണം. ഇതിനായി കമ്പനികൾ തങ്ങളുടെ വിദേശ നിക്ഷേപകരുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും ഉൽപ്പാദനം അമേരിക്കയിലേക്ക് മാറ്റാനുള്ള കൃത്യമായ പ്ലാൻ സമർപ്പിക്കുകയും വേണം.

2024-2025 കാലയളവിൽ അമേരിക്കൻ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് നേരെ നടന്ന ‘വോൾട്ട്’, ‘ഫ്ലാക്സ്’, ‘സാൾട്ട് ടൈഫൂൺ’ എന്നീ സൈബർ ആക്രമണങ്ങളിൽ വിദേശ റൗട്ടറുകളിലെ സുരക്ഷാ പിഴവുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ ചൈനയാണെന്നാണ് അമേരിക്കൻ ഏജൻസികളുടെ കണ്ടെത്തൽ.

ആമസോണിലടക്കം വൻ വിൽപനയുള്ള ചൈനീസ് ബ്രാൻഡായ ടി.പി ലിങ്ക് ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഈ തീരുമാനം തിരിച്ചടിയാകും. അമേരിക്കൻ കമ്പനിയായ നെറ്റ്ഗിയർ പോലും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിദേശത്താണ് നിർമ്മിക്കുന്നത് എന്നതിനാൽ അവരും നിന്ത്രണ പരിധിയിൽ വരും. എന്നാൽ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന് കീഴിലുള്ള ‘സ്റ്റാർലിങ്ക്’ റൗട്ടറുകൾ ടെക്സസിൽ നിർമ്മിക്കുന്നതിനാൽ അവയ്ക്ക് തടസ്സമുണ്ടാകില്ല.

National security threat: US bans foreign-made internet routers

More Stories from this section

family-dental
witywide