സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വൻ വിവാദം; മംദാനിയുടെ അഭിവാദ്യം നാസി സല്യൂട്ടിന്’ സമാനമാണെന്ന ആരോപണവുമായി ട്രംപ് അനുകൂലികൾ, താരതമ്യം മസ്കുമായി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുള്ള ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് കാരണമാകുന്നു. ചടങ്ങിനിടെ അദ്ദേഹം കൈ ഉയർത്തി കാണിച്ച ഒരു രീതി ‘നാസി സല്യൂട്ടിന്’ സമാനമാണെന്ന ആരോപണവുമായി ഡോണൾഡ് ട്രംപ് അനുകൂലികളായ മാഗാ പ്രവർത്തകർ രംഗത്തെത്തിയതാണ് ചർച്ചകൾക്ക് വഴിമാറ്റിയത്. 34-കാരനായ മംദാനി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാനായി വലതുകൈ ഉയർത്തിയത് നാസി അഭിവാദ്യത്തിന് തുല്യമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

2025 ജനുവരി 20-ന് പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞാ റാലിക്കിടെ ഇലോൺ മസ്ക് സമാനമായ രീതിയിൽ കൈ ഉയർത്തിയതും അന്ന് വലിയ വിവാദമായിരുന്നു. അന്ന് മസ്കിനെ വിമർശിച്ചവർ ഇപ്പോൾ മംദാനിയെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് മംദാനിയെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നു. പ്രസംഗത്തിനിടെ ഊന്നൽ നൽകാനോ അല്ലെങ്കിൽ ജനക്കൂട്ടത്തിന് നേരെ കൈവീശാനോ സ്വാഭാവികമായി ചെയ്ത ഒരു ചലനത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വീഡിയോയിൽ മംദാനി ചിരിച്ചുകൊണ്ട് നെഞ്ചിൽ കൈവെച്ച ശേഷം ജനക്കൂട്ടത്തെ നോക്കി കൈവീശുന്നതാണ് കാണുന്നത്.

ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം മേയറും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജനുമാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നായരുടെയും അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ്. 2025-ൽ ഇലോൺ മസ്ക് ഇതേ രീതിയിൽ കൈ ഉയർത്തിയപ്പോൾ, അത് ഹൃദയത്തിൽ നിന്നുള്ള സ്നേഹപ്രകടനമാണെന്ന് മസ്ക് അനുകൂലികൾ വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ സൊഹ്‌റാൻ മംദാനി ചെയ്തതിനെ ഇവർ വിമർശിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide