മിനികൂപ്പർ അപകടത്തിൽ 3 പേരുടെ മരണം അത്യന്തം വേദനാജനകമെന്ന് പ്രതി സുഹൈലിന്‍റെ മാതാവ്, ‘കുടുംബങ്ങളുടെ ദുഃഖത്തിൽ ഒപ്പം നിൽക്കുന്നു, ഞാനും ഒരമ്മയാണ്’

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്റെ മാതാവും സംരംഭകയുമായ നുഹ സജീവ് രംഗത്ത്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് പൊലിഞ്ഞതെന്നും, സ്നേഹത്തോടെ വളർത്തിയ മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാൻ പോലും കഴിയുന്നതിന് അപ്പുറമാണെന്നും അവർ വ്യക്തമാക്കി. താനും ഒരു അമ്മയാണെന്ന യാഥാർത്ഥ്യം പരിഗണിക്കണമെന്നും, മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഒപ്പം നിൽക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

മരണപ്പെട്ടവരുടെ കുടുംബങ്ങളെ തങ്ങളാൽ ആവുന്ന വിധം എക്കാലവും പിന്തുണയ്ക്കുമെന്നും നുഹ സജീവ് വ്യക്തമാക്കി. “മകൻ നഷ്ടപ്പെടുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദന എനിക്ക് മനസ്സിലാകും. എന്റെ വാക്കുകൾ അവരുടെ ദുഃഖത്തിന് കുറവൊന്നും വരുത്തില്ലെന്ന് അറിയാം. താനും ഒരമ്മയാണെന്ന നിലയിലും സംരംഭകയെന്ന നിലയിലും ആ കുടുംബങ്ങൾക്ക് സർവ്വ പിന്തുണയും നൽകും. തങ്ങൾ ഉള്ളടത്തോളം കാലം അവർക്ക് എല്ലാ സഹായവുമുണ്ടാകും” – അവർ കണ്ണീരോടെ പ്രതികരിച്ചു.

തന്റെ മകനെക്കുറിച്ചുള്ള ആശങ്ക ഒരുവശത്തുണ്ടെങ്കിലും, മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിലുള്ള ദുഃഖം സമാനതകളില്ലാത്തതാണെന്ന് അവർ പറഞ്ഞു. താൻ നിലവിൽ കടന്നുപോകുന്നത് അത്യന്തം നിസ്സഹായാവസ്ഥയിലൂടെയാണെന്നും, പലതരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തങ്ങൾക്കും കുടുംബത്തിനും അൽപ്പം സ്വകാര്യത നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണം നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും അവർ പറഞ്ഞു. “ഇത് വെറുമൊരു സാധാരണ സാഹചര്യമല്ല. തങ്ങൾ നാലുപേരടങ്ങുന്ന ഒരു കുടുംബമാണ്, സാധാരണ മനുഷ്യരാണ്. പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾ അടിസ്ഥാനരഹിതമായ വിവരങ്ങളാണ് പ്രചരിക്കുന്നത്. തനിക്കും ഒരു കുഞ്ഞും കുടുംബവുമുണ്ടെന്ന കാര്യം വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഓർക്കണം” – നുഹ സജീവ് കൂട്ടിച്ചേർത്തു.

Nedumbassery Mini Cooper Accident: Accused Suhail’s Mother Nouha Sajeev Breaks Silence, Expresses Deep Anguish Over Tragic Deaths

More Stories from this section

family-dental
witywide