നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഒടുവില്‍ മയപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ഏറെ വിവാദമായ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചർച്ച സംഘടിപ്പിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ എപ്പോൾ ചർച്ച വേണം, എത്ര സമയം അനുവദിക്കണം, ഏത് ചട്ടപ്രകാരം ചർച്ച നടത്തണം എന്നിവയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ലോക്‌സഭാ സ്പീക്കറാണ്. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിയാലോചിച്ച ശേഷം സ്പീക്കർ ഇതിന്റെ തീയതിയും സമയവും പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചും ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും സംസാരിക്കാൻ സർക്കാർ പൂർണ്ണസജ്ജമാണ്. രാജ്യത്തെ യുവാക്കളുടെ ഭാവി മുൻനിർത്തി, രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ചുനിന്ന് അർത്ഥവത്തായ ഒരു ചർച്ച നടത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.”- കിരൺ റിജിജു വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വൻ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പ്രതികരണം.

NEET question paper leak: Central government finally relents, ready for discussion in Parliament, says Kiren Rijiju.

Also Read

More Stories from this section

family-dental
witywide