“ചോദ്യപ്പേപ്പർ ചോർച്ച: സമരത്തിൽ അറസ്റ്റിലായ ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും പ്രായപൂർത്തിയാകാത്തവരെയും ഉടൻ മോചിപ്പിക്കണം; സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ വിരുദ്ധ പ്രതിഷേധങ്ങളിൽ അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവുമായി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. പ്രതിഷേധങ്ങളുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത 18 വയസ്സിൽ താഴെയുള്ള എല്ലാ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെയും, മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി വിട്ടയക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.

ഡൽഹിയിലെ ജന്തർമന്തറിലും വിവിധ സംസ്ഥാനങ്ങളിലും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ തുടർനടപടികളോ മറ്റ് കർശനമായ നിയമനടപടികളോ സ്വീകരിക്കരുതെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. എന്നാൽ, മുൻപ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഈ ആനുകൂല്യവും സംരക്ഷണവും ലഭിക്കില്ലെന്ന് കോടതി പ്രത്യേകം ഓർമ്മിപ്പിച്ചു. ജൂലൈ 20-ന് വിദ്യാർത്ഥികൾ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലും അക്രമസംഭവങ്ങളും അന്വേഷിക്കാൻ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചേക്കുമെന്ന സൂചനയും കോടതി നൽകിയിട്ടുണ്ട്.

വിഷയത്തിൽ വിശദീകരണം തേടിക്കൊണ്ട് കേന്ദ്ര സർക്കാരിനും ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, അസം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

“Question paper leak: Those arrested during the protest, including those without criminal records and minors, should be released immediately; Supreme Court’s decisive intervention”

More Stories from this section

family-dental
witywide