മലയാളി അസോസിയേഷൻ ഓഫ് ടാമ്പയ്ക്ക് നവ നേതൃത്വം

ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ പതിമൂന്നാമത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതല ഏറ്റു. മുൻ പ്രസിഡണ്ട് ജോൺ കല്ലോലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗമാണ് പുതിയ ഭരണസമിതിക്ക് അംഗീകാരം നൽകിയത്.

അസോസിയേഷൻറെ പ്രാരംഭ കാലം മുതൽ വിവിധ തസ്തികകളിൽ ഭാരവാഹിത്വം വഹിച്ച് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ബിജോയ് ജോസഫ്. അദ്ദേഹത്തിൻറെ മികവുറ്റ, മാതൃകാപരമായ പ്രവർത്തന പരിചയം ഈ സംഘടനയെ കൂടുതൽ ഔന്നിത്യങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി ഫ്ലോറിഡയിലെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ പല പദ്ധതികളും വിജയകരമായി നടപ്പിലാക്കി ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മലയാളി അസോസിയേഷൻ ഓഫ് ടാമ്പ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി തങ്ങളുടെ പ്രവർത്തന മണ്ഡലം വിപുലീകരിക്കുമെന്ന് ഭരണസമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിജോയ് ജോസഫ് പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ ഫെബ്രുവരി 28ന് സേക്രട്ട് ഹാർട്ട് ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ വച്ച് പ്രൗഢഗംഭീരമായി ആഘോഷിക്കും. ഈ ആഘോഷവേളയിൽ സംബന്ധിച്ച് ഇതൊരു വൻ വിജയമാക്കി തീർക്കണമെന്ന് കമ്മറ്റിക്ക് വേണ്ടി പ്രസിഡൻറ് ബിജോയ് ജോസഫ് അഭ്യർത്ഥിച്ചു

വാർത്ത : രാജു മൈലപ്രാ

New leadership for the Malayali Association of Tampa

More Stories from this section

family-dental
witywide