
റോയി ചേലമലയിൽ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും 2026-27 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും ഒരു സംയുക്ത യോഗം ഫെബ്രുവരി മൂന്നാം തീയതി ചേരുകയുണ്ടായി.

കഴിഞ്ഞ രണ്ടു വർഷം ഇടവകയുടെ എല്ലാവിധത്തിലുള്ള പുരോഗതിക്കായി കഠിന അധ്വാനം ചെയ്ത പഴയ എക്സിക്യൂട്ടീവിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി ഫാദർ സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ എന്നിവർ നന്ദി രേഖപ്പെടുത്തി. നാലുവർഷം ട്രസ്റ്റി കോഡിനേറ്റർ ആയി പ്രവർത്തിച്ച സാബു കട്ടപ്പുറം, കഴിഞ്ഞ പ്രവർത്തന വർഷത്തെ ട്രസ്റ്റിമാരായ ബിനു പൂത്തറയിൽ, ജോർജ് മറ്റത്തിപറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് സെക്രട്ടറി സണ്ണി മേലേടം, ഓഫീസ് സെക്രട്ടറി സിസ്റ്റർ ഷാലോം, പി.ആർ. ഓ അനിൽ മറ്റത്തിക്കുന്നേൽ, അക്കൗണ്ടന്റ് ജെയിംസ് ജെയിംസ് മന്നാകുളം എന്നിവരെ യോഗം പ്രത്യേകം അനുമോദിച്ചു. സ്ഥാനം ഒഴിയുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം കഴിഞ്ഞ വർഷങ്ങളിൽ ഇടവക സമൂഹവും വൈദികരും സിസ്റ്റേഴ്സും പാരിഷ് കൗൺസിൽ അംഗങ്ങളും നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. പുതിയ ട്രസ്റ്റിമാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളയ്ക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ , സെക്രട്ടറി സണ്ണി മേലേടം, സിസ്റ്റർ ശാലോം എന്നിവർ ഈ സംയുക്ത മീറ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.
new Parish Council for Chicago st Mary’s knanaya church











