ട്രംപിനെതിരെയുള്ള രഹസ്യരേഖാ കേസ് അന്വേഷിച്ച 9 എഫ്.ബി.ഐ ഉദ്യോഗസ്ഥരെ പുറത്താക്കി; രാഷ്ട്രീയ പ്രതികാരമെന്ന് ആരോപണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദപരമായ രഹസ്യരേഖാ കേസ് അന്വേഷിച്ച ഒൻപത് എഫ്.ബി.ഐ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. യാതൊരുവിധ മുൻകൂർ നോട്ടീസോ ആഭ്യന്തര അന്വേഷണമോ കൂടാതെയാണ് തങ്ങളെ പുറത്താക്കിയതെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണെന്നും ആരോപിച്ച് ഉദ്യോഗസ്ഥർ വാഷിംഗ്ടൺ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹർജി നൽകി.

മുൻ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിൽ ട്രംപിനെതിരെ നടന്ന അന്വേഷണത്തിൽ പങ്കാളികളായ പ്രത്യേക ഏജന്റുമാർ, ഇന്റലിജൻസ് അനലിസ്റ്റുകൾ എന്നിവരാണ് കോടതിയെ സമീപിച്ചത്. എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ, അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച്, നീതിന്യായ വകുപ്പ് എന്നിവരെ പ്രതികളാക്കിയാണ് 70 പേജുള്ള ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ഭരണഘടനയിലെ പ്രത്യേക എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചാണ് നടപടിയെന്നാണ് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ വാദം. എന്നാൽ, ഒളിമ്പിക്സ് വേദിക്കിടെ മദ്യപിച്ചുണ്ടായ വിവാദത്തിൽ നിന്ന് പൊതുശ്രദ്ധ തിരിക്കാനും, ട്രംപിനെ പ്രീതിപ്പെടുത്താനുമാണ് ഈ അടിയന്തിര പിരിച്ചുവിടൽ നടത്തിയതെന്ന് ഹർജിയിൽ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

2022-ൽ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ നിന്ന് നൂറിലധികം അതീവ രഹസ്യരേഖകൾ എഫ്.ബി.ഐ പിടിച്ചെടുത്തതോടെയാണ് കേസിന്റെ തുടക്കം. ട്രംപ് 2024-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വന്നതോടെ ഈ കേസിലെ അപ്പീലുകൾ സർക്കാർ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വേട്ടയാടുന്ന നടപടികളിലേക്ക് പുതിയ ഭരണകൂടം കടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Nine FBI officials who investigated the classified documents case against Trump have been dismissed; allegations of political retaliation raised.

More Stories from this section

family-dental
witywide