തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാനിയൻ ജനതയ്ക്ക് അവകാശമുണ്ട്, ഇറാന് പിന്തുണയുമായി ഉത്തരകൊറിയ; അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണങ്ങളെ അപലപിച്ചു

പ്യോങ്യാങ്: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സൈനിക നീക്കങ്ങളെ ശക്തമായി അപലപിച്ച് ഉത്തരകൊറിയ. ഇറാനിൽ നടത്തുന്ന സൈനിക ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നും ഇത് മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുകയാണെന്നും ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മറ്റൊരു രാജ്യത്തിൻ്റെ രാഷ്ട്രീയ വ്യവസ്ഥയെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ ലോകം തള്ളിക്കളയണം. ഇറാനിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും അവിടുത്തെ ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്യോങ്യാങ് വ്യക്തമാക്കി.

ഇറാനിലെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മോജ്താബ ഖമേനിയെ ഉത്തരകൊറിയ പിന്തുണച്ചു. തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാനിയൻ ജനതയുടെ അവകാശത്തെയും തീരുമാനത്തെയും ബഹുമാനിക്കുന്നുവെന്നും ഉത്തരകൊറിയൻ വക്താവ് കൂട്ടിച്ചേർത്തു.

North Korea supports Iran, respects Iranian people’s right and decision to choose their leader; condemns US and Israeli attacks

More Stories from this section

family-dental
witywide