സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. സമരത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് ഹൈക്കോടതി നിർദേശം നൽകി. ചൊവ്വാഴ്ച നടക്കുന്ന മധ്യസ്ഥ ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ലെന്നു ഹൈക്കോടതി നിർദേശിച്ചു. സമരത്തിൽ 479 ആശുപത്രികളിൽ മാനേജുമെന്റുമായി യുഎൻഎ ധാരണയിലെത്തി. 21 ആശുപത്രികളിലാണ് സമരം തുടരുന്നത്.
അതേസമയം, ശമ്പളവർധന ആവശ്യപ്പെട്ട് 5 ദിവസമായി സമരം ചെയ്ത നഴ്സുസമാരുടെ സമരം വിജയത്തിലേക്ക് എത്തുകയാണ്. യുഎൻഎയ്ക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ 490 ആശുപത്രികളിൽ ,21 ആശുപത്രികളിൽ മാത്രമാണ് ഇനി സമരം ഉള്ളത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രിയിലും, കോർപ്പറേറ്റ് പങ്കാളിത്തമുള്ള ആശുപത്രികളിലുമാണ് സമരം തുടരുന്നത്.
സമരത്തിൻ്റെ ഭാഗമായി കോട്ടയം കാരിത്താസ് ആശുപത്രിയിലെ നഴ്സുമാർ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചു. നഴ്സുമാർ ഇന്ന് ജോലിക്ക് കയറിയിലെങ്കിൽ പുതിയ നിയമനം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, തുടര്‍ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്‍എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു.
Nurses’ strike; High Court orders mediation










