“രാജാവല്ല, സേവകനാകണം” ; അമേരിക്കയിൽ ട്രംപിനെതിരെ ജനസാഗരം, ‘നോ കിംഗ്‌സ്’ പ്രതിഷേധം ഇരമ്പുന്നു

വാഷിംഗ്ടൺ ഡിസി : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭരണനയങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിപ്പടരുന്നു. ‘നോ കിംഗ്‌സ്’ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട മൂന്നാം ഘട്ട പ്രതിഷേധ റാലികളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഇറാനുമായുള്ള യുദ്ധം, കർക്കശമായ ഇമിഗ്രേഷൻ നിയമങ്ങൾ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയ്ക്കെതിരെയാണ് ജനരോഷം ഇരമ്പുന്നത്.

വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ശനിയാഴ്ച വൻ പ്രകടനങ്ങൾ നടന്നു. വാഷിംഗ്ടണിലെ ലിങ്കൺ മെമ്മോറിയലും നാഷണൽ മാളും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. ട്രംപിനെയും വൈസ് പ്രസിഡൻ്റ് ജെഡി വാൻസിനെയും പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഇവരുടെ കോലങ്ങൾ ഉയർത്തിപ്പിടിച്ചു.

മിനസോട്ടയിലായിരുന്നു പ്രധാന പ്രതിഷേധങ്ങളിലൊന്ന്. ജനുവരിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റെനി നിക്കോൾ ഗുഡ്, അലക്സ് പ്രെറ്റി എന്നീ രണ്ട് അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഈ സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

സെൻ്റ് പോളിലെ സ്റ്റേറ്റ് ക്യാപിറ്റൽ കെട്ടിടത്തിന് മുന്നിൽ നടന്ന പരിപാടിയിൽ പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളും പങ്കെടുത്തു. പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ഇമിഗ്രേഷൻ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള “സ്ട്രീറ്റ്‌സ് ഓഫ് മിനിയാപൊളിസ്” എന്ന ഗാനം വേദിയിൽ ആലപിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഒക്ടോബറിൽ നടന്ന റാലിയിൽ രാജ്യത്തുടനീളം ഏതാണ്ട് എഴുപത് ലക്ഷം പേർ പങ്കെടുത്തിരുന്നു.

ജനുവരിയിൽ അധികാരമേറ്റത് മുതൽ ട്രംപ് നടപ്പിലാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളും സൈനിക വിന്യാസവും ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന് ഭീഷണിയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻപ് ഒക്ടോബറിൽ നടന്ന റാലികളിൽ രാജ്യത്തുടനീളം ഏതാണ്ട് എഴുപത് ലക്ഷം പേർ പങ്കെടുത്തിരുന്നു. വൻ നഗരങ്ങളിൽ മാത്രമല്ല, ഹൊവാൾ, ഷെൽബിവില്ലെ തുടങ്ങിയ ചെറിയ പട്ടണങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങൾ സമാധാനപരമാണെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും, പല സംസ്ഥാനങ്ങളും സുരക്ഷയ്ക്കായി നാഷണൽ ഗാർഡിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, പ്രതിഷേധങ്ങളെ വൈറ്റ് ഹൗസ് പരിഹസിച്ചു. ഇവ കേവലം “ട്രംപ് വിരുദ്ധ മാനസികരോഗ ചികിത്സാ സെഷനുകൾ” മാത്രമാണെന്ന് വക്താവ് പ്രതികരിച്ചു. എന്നാൽ താൻ ഒരു രാജാവല്ലെന്നും തകർച്ചയിലായ രാജ്യത്തെ പുനർനിർമ്മിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ട്രംപിൻ്റെ നിലപാട്. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധങ്ങൾ നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

Ocean of people against Trump in America; ‘No Kings’ protest roars

More Stories from this section

family-dental
witywide