ഫെൻ്റനൈൽ നൽകി 4 പുരുഷന്മാരെ കൊലപ്പെടുത്തി; ലൈംഗികത്തൊഴിലാളിയായ ഒഹായോയിലെ 36കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഒഹായോ: ഫെൻ്റനൈൽ നൽകി 4 പുരുഷന്മാരെ കൊലപ്പെടുത്തിയ കേസിൽ ഒഹായോയിലെ 36കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒഹായോയിലെ കൊളംബസിൽ നിന്നുള്ള റെബേക്ക ഓബോണെയെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. 19 വ്യാഴാഴ്ചയാണ് ഫ്രാങ്ക്ലിൻ കൗണ്ടി കോടതി ഈ വിധി പുറപ്പെടുവിച്ചത്.

ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരുന്ന റെബേക്ക, തന്നെ സമീപിക്കുന്ന പുരുഷന്മാരെ കൊള്ളയടിക്കാനായി അവർക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ഫെൻ്റനൈലിൻ്റെ മാരകമായ അളവ് നൽകി കൊലപ്പെടുത്തുകയായിരുന്നു.

2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. ഇരകളായ പുരുഷന്മാരെ അമിത അളവിൽ മയക്കുമരുന്ന് നൽകി അവശരാക്കിയ ശേഷം അവരുടെ പക്കലുള്ള സാധനങ്ങളും പണവും റെബേക്ക മോഷ്ടിച്ചു.

ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം വീതം നാല് തുടർച്ചയായ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 60 വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷം മാത്രമേ ഇവർക്ക് പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടാവൂ.

നാല് കൊലപാതകങ്ങൾക്ക് പുറമെ, മറ്റൊരു പുരുഷനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും മോഷണക്കുറ്റത്തിനും ഇവർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
വസ്തുവകകൾ മോഷ്ടിക്കാനായി റെബേക്ക നടത്തിയ ഈ ക്രൂരമായ പ്രവൃത്തികളെ “പരമ്പര കൊലപാതകങ്ങൾ” എന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.

Ohio woman sentenced to life in prison for killing 4 men with fentanyl

More Stories from this section

family-dental
witywide