അരിസോണയിൽ യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥരുമായുണ്ടായ വെടിവയ്പിൽ ഒരാൾക്ക് പരുക്ക് ; വെടിയേറ്റത് മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ടയാളെന്ന് സംശയിക്കുന്ന 34 കാരന്

വാഷിംഗ്ടൺ: ചൊവ്വാഴ്ച, അമേരിക്ക-മെക്സിക്കോ അതിർത്തിക്കടുത്തുള്ള അരിസോണയിലെ അരിവാക്കയിൽ വെച്ച് മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ടയാളെന്ന് സംശയിക്കുന്ന ഒരാൾക്ക് യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥരുമായുണ്ടായ വെടിവയ്പിൽ പരിക്കേറ്റു. പാട്രിക് ഗാരി ഷ്ലെഗൽ (34 വയസ്സ്) എന്നയാളാണ് വെടിയേറ്റത്.

ഇയാൾ നേരത്തെ മനുഷ്യക്കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്നും എന്നാൽ ശിക്ഷാ കാലാവധിക്കിടയിൽ ജയിലിൽ നിന്നും മുങ്ങിയതിന് ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടെന്നും എഫ്ബിഐ അറിയിച്ചു. അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെയും ഫെഡറൽ ഹെലികോപ്റ്ററിന് നേരെയും പ്രതി വെടിയുതിർത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥർ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വെടിയേറ്റ ഇയാളെ ഉടൻ തന്നെ വിമാനമാർഗ്ഗം ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാൾ നിലവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പിമ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റ് വെടിവയ്പിലെ ബലപ്രയോഗത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങൾ സജീവമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നിരന്തരം പരിശോധനകൾ നടത്താറുണ്ടെന്നും അധികൃതർ പറയുന്നു.

One person injured in shootout with US Border Patrol officers in Arizona; 34-year-old suspected of being part of human trafficking ring shot

More Stories from this section

family-dental
witywide