യുഎസിലെ മെയിനിൽ ‘ഓപ്പറേഷൻ ക്യാച്ച് ഓഫ് ദി ഡേ’; ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ ലക്ഷ്യംവെച്ച് ഐസിഇ ഉദ്യോഗസ്ഥർ

മിന്നസോട്ടയിലടക്കം യു.എസ് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം മെയിൻ സംസ്ഥാനത്തേക്കും ഐസിഇ നടപടികൾ വ്യപിപ്പിക്കുന്നു. ചൊവ്വാഴ്ച മുതൽ മെയിനിൽ ‘ഓപ്പറേഷൻ ക്യാച്ച് ഓഫ് ദി ഡേ’ എന്ന പേരിൽ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വലിയ തോതിലുള്ള ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ഡിഎച്ച്എസ് അറിയിച്ചു. കൊലപാതക ശ്രമം, തടഞ്ഞുവെക്കൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മെയിനിൽ ഉടനീളം ഐസിഇ ഏജന്റുമാർ പരിശോധനകൾ നടത്തിവരുന്നു.

ആദ്യ ദിവസം തന്നെ ഏകദേശം 50-ഓളം പേരെ പിടികൂടിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സുഡാൻ, എത്യോപ്യ, അംഗോള, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 1,400 പേരെയാണ് ഈ ഓപ്പറേഷനിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മെയിൻ ഗവർണർ ജാനറ്റ് മിൽസിനെപ്പോലെയുള്ള രാഷ്ട്രീയക്കാർ കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ കേന്ദ്ര ഇടപെടലെന്നുമാണ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിനെതിരെ പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

‘Operation Catch of the Day’ in Maine, US; ICE officers target those convicted of serious crimes

More Stories from this section

family-dental
witywide