ഗർഭകാലത്ത് പാരസെറ്റമോൾ സുരക്ഷിതം; ട്രംപിൻ്റെ ‘ഓട്ടിസം’ വാദങ്ങളുടെ മുനയൊടിച്ച് പുതിയ പഠനം

വാഷിംഗ്ടൺ: ഗർഭകാലത്തെ പാരസെറ്റമോൾ  (അസെറ്റാമിനോഫെൻ)  ഉപയോഗവും കുട്ടികളിലെ ഓട്ടിസവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗർഭകാലത്ത് മിതമായ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം (Autism), എ.ഡി.എച്ച്.ഡി (ADHD) അല്ലെങ്കിൽ മറ്റ് വികാസപരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് . ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളിലെ ഓട്ടിസത്തിന് കാരണം പാരസെറ്റമോൾ അല്ലെന്നും മറിച്ച് ജനിതകമായ കാരണങ്ങളോ മറ്റ് പാരിസ്ഥിതിക ഘടകങ്ങളോ ആകാമെന്നുമാണ് ഗവേഷകർ വ്യക്തമാക്കുന്നത്. പാരസെറ്റമോൾ ഉപയോഗം ഓട്ടിസത്തിന് കാരണമാകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൽ നിന്നും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളില്ലാത്തതിനാൽ ഈ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു.

സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ നടത്തിയ വിപുലമായ പഠനത്തിൽ, ഗർഭകാലത്ത് പാരസെറ്റമോൾ കഴിച്ച അമ്മമാരുടെ കുട്ടികളിലും അല്ലാത്തവരിലും ഓട്ടിസം നിരക്ക് ഒരുപോലെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗർഭിണികൾക്ക് പനി അല്ലെങ്കിൽ വേദന എന്നിവ ഉണ്ടാകുമ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന (WHO) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ ഇന്നും ശുപാർശ ചെയ്യുന്നു.

Paracetamol is safe during pregnancy; New study debunks Trump’s ‘autism’ claims

More Stories from this section

family-dental
witywide