പെര്‍ലന്‍ഡ് സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ പാരിഷ് കൗണ്‍സിലും ട്രസ്റ്റീസും ചുമതലയേറ്റു

ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ പെര്‍ലന്‍ഡ് സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിൽ പുതുതായി രൂപീകരിച്ച പാരിഷ് കൗണ്‍സിലും ട്രസ്റ്റീസും മറ്റു സംഘടനാ ഭാരവാഹികളും സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. വികാരി ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത് (ഡായി) മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു.

ട്രസ്റ്റിമാരായി എബ്രഹാം തോമസ് (ബിജു), ജോര്‍ജ് വര്‍ഗീസ്, ജോബി സി ജോയ്, റിച്ചാര്‍ഡ് സ്‌കറിയ ജേക്കബ് എന്നിവരും പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍മാരായി ടെസ്സി തൈശ്ശേരില്‍, തരുണ്‍ പുത്തന്‍കണ്ടം എന്നിവരും മറ്റു വാര്‍ഡ് പ്രതിനിധികളും എം.എസ്.എം.ഐ സിസ്‌റേഴ്‌സുമാരായ സി. ആഗ്നസ്, സി ബെന്‍സി എന്നിവരും വികാരിയച്ചനോട് ചേര്‍ന്ന് പാരിഷ് കൗണ്‍സില്‍ രൂപീകരിച്ചു.

ജോമോന്‍ ജേക്കബ് (പ്രസിഡന്റ്), മോട്ടി മാത്യു (വൈസ് പ്രസിഡന്റ്), റിജോ ജോര്‍ജ് (സെക്രട്ടറി), സുനില്‍ ഫിലിപ്പ് (ട്രഷറര്‍), രഞ്ജിത് സെബാസ്റ്റ്യന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സീറോ മലബാര്‍ കത്തോലിക്ക കോണ്‍ഗ്രസ് (എസ്.എം.സി.സി) ഭാരവാഹികളായും സ്ഥാനമേറ്റു. ഇതോടൊപ്പം തന്നെ ലേഡീസ് ഫോറം, യൂത്ത് ഫോറം, കുട്ടികളുടെ സഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗ് തുടങ്ങിയ ആത്മീയ സംഘടനകളും പ്രവര്‍ത്തനം ആരംഭിച്ചു.

പെര്‍ലാന്‍ഡിന്റെയും സമീപപ്രദേശങ്ങളുടെയും ആത്മീയ മുഖമുദ്രയായി മാറിക്കഴിഞ്ഞ മനോഹരമായ മേരീസ് ദേവാലയം 2016 മെയ് 29-നാണ് കൂദാശ ചെയ്യപ്പെട്ടത്. എട്ടേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പള്ളിയുടെ പത്താമത് വാര്‍ഷികം കൂടി ആഘോഷിക്കുന്ന ഈ വേളയില്‍ ആത്മീയവും ഭൗതികവുമായ മുന്നേറ്റങ്ങള്‍ക്ക് നവോന്മേഷം പകരുവാന്‍ ഭാരവാഹികള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

More Stories from this section

family-dental
witywide