വാർത്താ സമ്മേളനം വിളിച്ച് പെൻ്റഗൺ; ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യെക്കുറിച്ച് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ വെളിപ്പെടുത്തിയേക്കും

വാഷിംഗ്ടൺ: ഇറാനിലെ യുഎസ് സൈനിക നടപടിയെക്കുറിച്ച് തിങ്കളാഴ്ച രാവിലെ 8 മണിക്ക് (ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 6.30 ന്) പെൻ്റഗൺ വാർത്താ സമ്മേളനം നടത്തുമെന്ന് പ്രതിരോധ വകുപ്പ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിൻ്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നും മാധ്യമപ്രവർത്തകരെ കാണുമെന്ന് പോസ്റ്റിൽ പറയുന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ “ഓപ്പറേഷൻ എപ്പിക് ഫ്യൂറി”യെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ആദ്യ അവസരമായിരിക്കും ഇത്.

ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്നത് ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് നൽകിയിരിക്കുന്ന പേരാണ്. ഇറാൻ്റെ ആണവ നിലയങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെൻ്ററുകൾ എന്നിവ തകർക്കുക എന്നതായിരുന്നു ഈ നീക്കത്തിൻ്റെ ലക്ഷ്യം. ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജനറൽ ഡാൻ കെയ്‌നുമാണ് ഈ സൈനിക നടപടിക്ക് നേതൃത്വം നൽകുന്നത്. ഈ ആക്രമണത്തിലാണ് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. കൂടാതെ ഇറാൻ്റെ സൈനിക ശേഷിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും പറയപ്പെടുന്നു.

ഈ ഓപ്പറേഷനിടെ ഇറാൻ്റെ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ്റെ പ്രാദേശിക ഇടപെടലുകൾക്കും ഭീഷണികൾക്കും മറുപടിയായാണ് “അങ്ങേയറ്റത്തെ ക്രോധം” എന്നർത്ഥം വരുന്ന ഈ പേരിൽ അമേരിക്ക ആക്രമണം നടത്തിയത്.

Pentagon press conference Monday morning, top Trump administration officials to reveal details of “Operation Epic Fury”

More Stories from this section

family-dental
witywide