പുതുവർഷാഘോഷവും പുരസ്കാരങ്ങളുമായി പ്രോംപ്റ്റ് റീയൽറ്റി:  ഷാജി ജോൺ ബെസ്റ്റ് സെല്ലെർ 2025

സൈമൺ വാളച്ചേരിൽ 

സ്റ്റാഫോർഡ്: ഹൂസ്റ്റണിലെ പ്രധാന മലയാളി റീയൽറ്റർ കമ്പനികളിൽ ഒന്നായ പ്രോംപ്റ്റ് റീയൽറ്റേഴ്‌സ് ആൻഡ് മോർട്ടഗേജ് കമ്പനി പുതുവർഷാഘോഷങ്ങൾക്കും ഏജന്റുമാരുടെ പ്രോത്സാഹനത്തിനുമായി സംഘടിപ്പിച്ച ന്യൂ ഇയർ-റീയൽറ്റർ നൈറ്റിൽ 2025ലെ ഏറ്റവും മികച്ച റീയൽറ്റർ ഏജന്റുമാർക്കുള്ള  നിരവധി പുരസ്‌കാരങ്ങൾ നൽകി അവരെ ആദരിച്ചു. 2025ൽ ആറുമാസം കൊണ്ട് പന്ത്രണ്ട് മില്യൺ ഡോളറിന്റെ കച്ചവടം നടത്തി അഭൂതപൂർവമായ നേട്ടം കൊയ്ത ഷാജി ജോൺ ബെസ്ററ് സെല്ലെർ ആയി. ഒന്നര വർഷത്തോളമായി ബിസിനെസ്സ് രംഗത്തുനിന്നും വിട്ടുനിന്ന ശേഷം ഷാജിയുടെ ഉജ്വലമായ തിരിച്ചുവരവിനെ പ്രോംപ്റ്റ് റീയൽറ്റി സി ഇ ഓ ജോൺ ഡബ്ലിയു വർഗീസ് പ്രശംസിച്ചു. 

പ്ലാറ്റിനം ഏജന്റായി മാത്തുക്കുട്ടി കരിയമ്പള്ളിൽ തിളങ്ങിയപ്പോൾ , കുരുവിള മാത്യു, അലക്സ് ബിനു, ജിറിൽ ഇടക്കുന്നത്ത്, പൂർവി ഷാ എന്നിവർ ഗോൾഡൻ ഏജന്റുമാരായി.  ഏറ്റവും നല്ല റിയൽറ്റി ടീം ആയി നെക്സ്റ്റ് നെസ്റ്റ് ടീമിന്റെ സന്തോഷ് ഐപ്പ്, അനിൽ ആറന്മുള എന്നിവരും പുരസ്‌കാരത്തിന് അർഹരായി. മോർട്ടഗേജ് സർവീസ് എക്സലൻസ് അവാർഡിന് ലോൺ ഓഫീസർ സാം ഏബ്രഹാം അർഹനായി. 

പരിപാടികളുടെ തുടക്കത്തിൽ പ്രോംപ്റ്റ് റീയൽറ്റി ആൻഡ് മോർട്‌ഗേജ് കമ്പനിയെ ഉയരങ്ങളിൽ എത്തിച്ച ഏജന്റുമാർക്ക് കമ്പനി സിഇഒ ജോൺ ഡബ്ലിയു വർഗീസ് നന്ദി പറഞ്ഞു.  ഇരുപതിലധികം വര്ഷങ്ങളായി ഹ്യൂസ്റ്റൺ, മിസോറി സിറ്റി, ഷുഗർലാൻഡ്, സ്റ്റാഫോർഡ്, കേറ്റി, പെയർലാൻഡ് എന്നീ സിറ്റികളിൽ നല്ല വേരോട്ടമുള്ള പ്രോംപ്റ്റ് റീയൽറ്റിയിൽ മുപ്പത്തി എട്ടു ഏജന്റുമാരാണ് ഉള്ളത്. ആഘോഷങ്ങളുടെ മുഖ്യ പ്രായോജകരായി പെറി ഹോംസ് രംഗത്തെത്തി. കമ്പനിയുടെ പ്രതിനിധിയായി സന്ദീപ് തേവർവേലിൽ പങ്കെടുക്കുകയും പുരസ്കാരജേതാക്കളായ ഏജന്റുമാർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. പ്രോംപ്റ്റ് മാനേജിങ് ഡിറക്ടർ ഉമ്മൻ ജോൺ ആശംസകൾ അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും പരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകി

More Stories from this section

family-dental
witywide