‘യുദ്ധത്തിനും ചർച്ചകൾക്കും തയ്യാർ’; ട്രംപിൻ്റെ മുന്നറിയിപ്പിന് ഇറാൻ്റെ മറുപടി

വാഷിംഗ്ടൺ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണിയെത്തുടർന്ന് യുദ്ധത്തിനും ചർച്ചകൾക്കും തങ്ങൾ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

“ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ യുദ്ധത്തിന് പൂർണ്ണമായും തയ്യാറാണ്,” വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞതായി എഎഫ്‌പി വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു. “ഞങ്ങളും ചർച്ചകൾക്ക് തയ്യാറാണ്, പക്ഷേ ഈ ചർച്ചകൾ ന്യായമായും തുല്യ അവകാശങ്ങളോടെയും പരസ്പര ബഹുമാനത്തോടെയും ആയിരിക്കണം,” അരാഗ്ചി പറഞ്ഞു. യുറോപ്യൻ രാജ്യങ്ങളുമായുള്ള ആണവ കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ഇറാൻ്റെ പ്രതിഷേധങ്ങളെക്കുറിച്ചും അതിനോട് സ്വീകരിക്കേണ്ട സാധ്യമായ നിലപാടുകളെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച വിശദീകരണം നൽകി. മാത്രമല്ല, സൈനിക നടപടിയുടെ ഭീഷണികൾക്ക് പുറമേ, ഒരു പ്രധാന എണ്ണ ഉൽപ്പാദക രാജ്യമായ ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസിലേക്കുള്ള കയറ്റുമതിയിൽ 25% പുതിയ താരിഫ് നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

‘Ready for war and negotiations’; Iran’s response to Trump’s warning

More Stories from this section

family-dental
witywide