ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിന് ആശ്വാസം; പുറത്താക്കാനുള്ള ട്രംപിൻ്റെ നീക്കത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

വാഷിംഗ്ടൺ: ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള യുഎസ് പ്രസിഡൻ്റ ഡോണള്‍ഡ് ട്രംപിൻ്റെ നീക്കത്തിന് യുഎസ് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. ട്രംപിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ, അവർക്ക് നിലവിൽ ജോലിയിൽ തുടരാൻ സാധിക്കും.

ബുധനാഴ്ച നടന്ന വാദങ്ങൾക്കിടെ, കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ ലിസ കുക്കിനെ സ്ഥാനത്ത് തുടരാൻ അനുവദിക്കാനാണ് കോടതി താല്പര്യം പ്രകടിപ്പിച്ചത്. ട്രംപിന്റെ അടിയന്തര ആവശ്യം കോടതി തള്ളിയതോടെ നിയമപരമായും അവർക്ക് ഗവർണർ സ്ഥാനത്ത് തുടരാം.

ഫെഡറൽ റിസർവിനെ രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന അതിൻ്റെ സ്വയംഭരണാധികാരം തകർക്കാൻ ട്രംപിൻ്റെ നീക്കം കാരണമാകുമെന്ന് ജസ്റ്റിസുമാർ ആശങ്ക പ്രകടിപ്പിച്ചു. ലിസ കുക്കിനെ പുറത്താക്കാൻ ട്രംപ് ഉന്നയിച്ച ‘മോർട്ട്ഗേജ് തട്ടിപ്പ്’ ആരോപണങ്ങൾ മതിയായ കാരണമല്ലെന്നും, അവർക്ക് കൃത്യമായ വാദം കേൾക്കാനുള്ള അവസരം നൽകിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ട്രംപ് നിയമിച്ച ജസ്റ്റിസ് ബ്രെറ്റ് കവനോ ഉൾപ്പെടെയുള്ളവർ ട്രംപിൻ്റെ നടപടിയെ വിമർശിച്ചു. ഇത് ഫെഡറൽ റിസർവിൻ്റെ സ്വതന്ത്ര സ്വഭാവത്തെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

2022-ൽ നിയമിക്കപ്പെട്ട ലിസ കുക്കിന്റെ കാലാവധി 2038 വരെയാണ്. ഫെഡറൽ റിസർവിന്റെ 112 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണറെ പുറത്താക്കാൻ പ്രസിഡൻ്റ് ശ്രമിക്കുന്നത്. കേസിൽ അന്തിമ വിധി ജൂൺ മാസത്തോടെ പ്രതീക്ഷിക്കാമെന്നാണ് സൂചന.

Relief for Federal Reserve Governor Lisa Cook; Supreme Court strongly criticizes Trump’s move to fire her

More Stories from this section

family-dental
witywide