ഇന്ത്യക്ക് ആശ്വാസം; കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ അനുമതി നൽകി യുഎസ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായേക്കാവുന്ന എണ്ണക്ഷാമം പരിഹരിക്കാൻ ഇന്ത്യക്ക് ഇളവുമായി അമേരിക്ക. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് 30 ദിവസത്തെ താൽക്കാലിക അനുമതി നൽകിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് എക്സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ആഗോള വിപണിയിലെ എണ്ണയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടി. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണ വാങ്ങാൻ മാത്രമാണ് അനുമതിയുള്ളത്. ഇത് വളരെ ഹ്രസ്വമായ കാലയളവായതിനാൽ റഷ്യക്ക് ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാവില്ല,” ബെസൻ്റ് പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിതരണത്തെ ബാധിക്കുന്നതും അതുവഴി ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടയാനുമാണ് ട്രംപ് ഭരണകൂടത്തിൻ്റെ നീക്കം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ നേരത്തെ ഇന്ത്യക്കുമേൽ ട്രംപ് ഭരണകൂടം വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യൻ എണ്ണയുടെ പ്രധാന വാങ്ങലുകാരായി ഇന്ത്യ മാറിയിരുന്നെങ്കിലും, അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ ഇറക്കുമതി കുറച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ലഭിച്ച 30 ദിവസത്തെ ഇളവ് ഇന്ത്യൻ റിഫൈനറികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

Relief for India; US gives 30-day permission to buy Russian oil stranded at sea

More Stories from this section

family-dental
witywide