ഖത്തറിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കുന്നു, നീക്കം പൊതുജന സുരക്ഷ മുൻനിർത്തി

ദോഹ: ഖത്തറിലെ യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ “താൽക്കാലിക മുൻകരുതൽ നടപടിയുടെ” ഭാഗമായി ഒഴിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. ഒഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ താമസസൗകര്യം അധികൃതർ ഒരുക്കും. “ആവശ്യമായ പ്രതിരോധ നടപടികളുടെ ഭാഗമായി ഇവർക്ക് അനുയോജ്യമായ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്,” മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, ഗൾഫ് മേഖലയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾ, എംബസികൾ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ഗൾഫ് രാജ്യങ്ങളിലായി ഏഴ് സാധാരണക്കാർ ഉൾപ്പെടെ പതിമൂന്ന് പേർ കൊല്ലപ്പെട്ടു.

Residents near US embassy in Qatar evacuated, move in public safety concerns

More Stories from this section

family-dental
witywide