കാൽനൂറ്റാണ്ട് പിന്നിട്ട തേരോട്ടം, ഇടുക്കിയിൽ ആറാം തവണയും വെന്നിക്കൊടി പാറിക്കാൻ റോഷി അഗസ്റ്റിൻ; എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ജോസ് കെ മാണി

ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു. കട്ടപ്പനയിൽ നടന്ന വികസന മുന്നേറ്റ യാത്രയുടെ സമാപന വേദിയിലായിരുന്നു മുന്നണിയിലെ ഔദ്യോഗിക ചർച്ചകൾ പൂർത്തിയാകുന്നതിന് മുൻപേയുള്ള ഈ അപ്രതീക്ഷിത പ്രഖ്യാപനം. നിലവിലെ കേരള കോൺഗ്രസ് (എം) എംഎൽഎമാരെല്ലാം ഇക്കുറിയും തങ്ങളുടെ സിറ്റിംഗ് സീറ്റുകളിൽ തന്നെ ജനവിധി തേടുമെന്നും ജോസ് കെ. മാണി വേദിയിൽ വ്യക്തമാക്കി.

കാൽനൂറ്റാണ്ടായി ഇടുക്കിയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ ആറാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്. ഇടുക്കിയുടെ വികസന കുതിപ്പിന് റോഷി അഗസ്റ്റിനല്ലാതെ മറ്റൊരു ബദലില്ലെന്ന ഉറച്ച നിലപാടാണ് കേരള കോൺഗ്രസ് (എം) നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയാണ് റോഷി നിയമസഭയിലെത്തിയത്. ഇത്തവണയും മണ്ഡലം നിലനിർത്താമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.

Roshy Augustine to Contest in Idukki Again; Jose K. Mani Makes Surprise First Candidate Announcement for LDF

More Stories from this section

family-dental
witywide