ഇറാനിൽ സുപ്രധാന നീക്കങ്ങളുമായി റഷ്യ, ആണവ പ്ലാന്റുകളിൽ നിന്ന് റഷ്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നു; നിർണായക തീരുമാനമെടുത്ത് പുടിൻ

ടെഹ്റാൻ/മോസ്കോ: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് സമീപമുണ്ടായ വ്യോമാക്രമണത്തെത്തുടർന്ന് തങ്ങളുടെ 200ഓളം ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയാണെന്ന് റഷ്യൻ ഔദ്യോഗിക ആണവോർജ്ജ ഏജൻസിയായ റൊസാറ്റം അറിയിച്ചു. ശനിയാഴ്ച രാവിലെ ആണവനിലയത്തിന് സമീപം പതിച്ച മിസൈൽ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സംഘർഷം ആരംഭിച്ചതിനുശേഷം നാലാം തവണയാണ് ബുഷെഹർ ആണവനിലയം ലക്ഷ്യം വെക്കപ്പെടുന്നത്.

ആണവനിലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 198 റഷ്യൻ ജീവനക്കാരുടെ പ്രധാന സംഘത്തെയാണ് ശനിയാഴ്ച മുതൽ ഒഴിപ്പിച്ചു തുടങ്ങിയതെന്ന് റൊസാറ്റം സിഇഒ അലക്സി ലിഖാചേവ് വ്യക്തമാക്കി. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ജീവനക്കാരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കുന്നുണ്ടെന്നും ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയതായി ലിഖാചേവ് അറിയിച്ചു. ആണവനിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലെങ്കിലും, സിവിലിയൻ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് റഷ്യ ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇറാന്റെ ആണവ പദ്ധതിയോടുള്ള റഷ്യയുടെ സഹകരണം നിലവിലെ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മേഖലയിൽ യുദ്ധം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് റഷ്യൻ ഉദ്യോഗസ്ഥരുടെ ഈ കൂട്ടത്തോടെയുള്ള മടക്കം വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide