കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് കൂ റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് വിധി. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് നടപടി. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കോടതിയിൽ വീൽ ചെയറിലാണ് കെ പി ശങ്കരദാസ് ഹാജരായത്.
അതേസമയം, കേസിൽ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43ആം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ മുരാരി ബാബു മാറിയതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായത്. ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു നിയമനം. മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ എസ് ശ്രീകുമാറിൻ്റെ വാദം.













