സജി ചെറിയാനെതിരെ പ്രമേയവുമായി സമസ്ത; മന്ത്രിസ്ഥാനം ഒഴിയണമെന്നും മാപ്പ് പറയണമെന്നും ആവശ്യം

സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത നിലപാടുമായി സമസ്ത രംഗത്തെത്തി. പാണക്കാട് നടന്ന എസ്.വൈ.എസ് (SYS) പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ ഔദ്യോഗികമായി പ്രമേയം പാസാക്കി. മന്ത്രിയുടെ പ്രസ്താവനകൾ വർഗീയത വളർത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് തുണയാകുന്നതാണെന്നും അദ്ദേഹം കേരളീയ സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ പ്രമേയം അവതരിപ്പിച്ചത്.

മന്ത്രിസ്ഥാനത്ത് ഇരിക്കാൻ സജി ചെറിയാൻ അർഹനല്ലെന്ന് കുറ്റപ്പെടുത്തിയ സമസ്ത, മതവിശ്വാസികളെയും സമുദായങ്ങളെയും അധിക്ഷേപിക്കുന്ന നിലപാടാണ് മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും നിരീക്ഷിച്ചു. വർഗീയതയ്ക്കെതിരെ നിലകൊള്ളേണ്ട ഭരണഘടനാ പദവിയിലിരുന്ന് ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമ്മേളനം പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും തീരുമാനം.

More Stories from this section

family-dental
witywide