നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി സാംജി ജോൺ വാൻകൂവറിൽ നിര്യാതനായി

വാൻകൂവർ(കാനഡ): സെൻ്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ വാൻകൂവറിൽ(കാനഡ) നിര്യാതനായി.

സാംജി ജോൺ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി (2026-2029 കാലയളവിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

മാർത്തോമ്മാ സഭയുടെയും സണ്ടേസ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്. വെസ്റ്റേൺ കാനഡ സെന്റർ സണ്ടേസ്കൂൾ സെക്രട്ടറി (2023-2026), സെൻ്റ് തോമസ് മാർത്തോമ്മാ സണ്ടേസ്കൂൾ സൂപ്രണ്ട് (വാൻകൂവർ), നിലവിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചു വരികയായിരുന്നു.

ഭാര്യ: ഷെർലി സാംജി

മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്‌നി).

സംസ്കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

Samji John, Sunday School Secretary of the North American Marthoma Diocese, passed away in Vancouver.

More Stories from this section

family-dental
witywide