സുരക്ഷാ ഭീഷണി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്നും താത്കാലികമായി ഒഴിപ്പിച്ചു

സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ കാൻബറയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ‘ദ് ലോഡ്ജിൽ’ നിന്ന് താത്കാലികമായി ഒഴിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ഒരു ബോംബ് ഭീഷണി മൂലമാണ് ഈ നടപടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് വസതിയിലും പരിസരത്തും മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ പരിശോധന നടത്തി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് രാത്രി 9 മണിയോടെ പ്രധാനമന്ത്രി വസതിയിലേക്ക് മടങ്ങിയെത്തി. പൊതുജന സുരക്ഷയ്ക്ക് നിലവിൽ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഏജൻസികളുടെ വേഗത്തിലുള്ള ഇടപെടലിന് പ്രധാനമന്ത്രിയുടെ ഓഫീസ് നന്ദി അറിയിച്ചു.

Security threat: Australian Prime Minister Anthony Albanese temporarily evacuated from official residence

More Stories from this section

family-dental
witywide