ഇല്ലിനോയിയിൽ കുടുംബവിരുന്നിനിടെ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

ഷിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിയിലുള്ള വിൽ കൗണ്ടിയിൽ നടന്ന ഒരു കുടുംബവിരുന്നിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ക്രീറ്റിന് സമീപമുള്ള സ്റ്റേറ്റ് ലൈൻ റോഡിലെ ഒരു കൃഷിഭൂമിക്ക് അടുത്തുള്ള വീട്ടിലാണ് വിരുന്ന് നടന്നത്. വലിയൊരു സംഘർഷവും വെടിവെപ്പും നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് വിൽ കൗണ്ടി ഷെരീഫ് ഓഫീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും ഒരാൾ മരണത്തിന് കീഴടങ്ങി.

കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Shooting at family party in Illinois: One killed, two injured

More Stories from this section

family-dental
witywide