
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ് നടന്ന സംഭവത്തിൽ യുഎസ് സീക്രട്ട് സർവീസ് അന്വേഷണം ആരംഭിച്ചു. വൈറ്റ് ഹൗസിന് തൊട്ടടുത്തുള്ള ലാഫയറ്റ് പാർക്കിന് സമീപമാണ് വെടിയൊച്ച കേട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അർദ്ധരാത്രിയോടെ സീക്രട്ട് സർവീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലുള്ള സമയത്താണ് ഈ സംഭവം നടന്നതെന്നത് സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിക്കുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും വൈറ്റ് ഹൗസിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും സീക്രട്ട് സർവീസ് അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി ലാഫയറ്റ് പാർക്ക് നിലവിൽ വേലികെട്ടി തിരിച്ചിരിക്കുകയാണ്. സംഭവത്തിൽ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ പൊലീസും യുഎസ് പാർക്ക് പൊലീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
Shooting near White House: US Secret Service announces investigation















