
ന്യൂയോർക്ക്: ദക്ഷിണേഷ്യയിലെ മുതിർന്ന പൗരന്മാർക്കായി പ്രവർത്തിക്കുന്ന ‘ഇന്ത്യ ഹോം’ സന്ദർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി രക്ഷാബന്ധൻ ആഘോഷിച്ചു. പരസ്പര സംരക്ഷണത്തിൻ്റെയും പിന്തുണയുടെയും കമ്മ്യൂണിറ്റി ബോധത്തിൻ്റെയും സന്ദേശമാണ് രക്ഷാബന്ധൻ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങളും സന്ദേശവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
“രക്ഷാബന്ധനിലെ ഒരു ചെറിയ നൂൽ വലിയൊരു വാഗ്ദാനത്തിൻ്റെ പ്രതീകമാണ്—പരസ്പരം സംരക്ഷിക്കാനും പിന്തുണയ്ക്കാനും കൂടെ നിൽക്കാനുമുള്ള വാഗ്ദാനം. ദക്ഷിണേഷ്യൻ മുതിർന്ന പൗരന്മാർക്ക് കൂട്ടായ്മയും പരിചരണവും നൽകുന്ന ഇന്ത്യ ഹോമിലെ മുതിർന്നവർക്കൊപ്പം ഈ ചടങ്ങിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,” സൊഹ്റാൻ മംദാനി കുറിച്ചു.
ഈ ഉത്സവത്തിൻ്റെ മൂല്യങ്ങൾ കുടുംബബന്ധങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ഏവർക്കും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഒരു നഗരം കെട്ടിപ്പടുക്കാൻ ഈ പരസ്പര സഹകരണത്തിൻ്റെ മനോഭാവം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
On Raksha Bandhan, a single thread symbolizes a powerful promise: to protect, support, and stand by one another.
— Mayor Zohran Kwame Mamdani (@NYCMayor) August 28, 2026
Today I shared in the joy of this ceremony with elders at India Home, where South Asian seniors find community, care, and chosen family.
That spirit extends to our… pic.twitter.com/BODsxkxClB
ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ, ഇൻഡോ-കരീബിയൻ സമൂഹങ്ങളിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി പ്രവർത്തിക്കുന്ന പ്രമുഖ ലാഭരഹിത സംഘടനയാണ് ‘ഇന്ത്യ ഹോം’. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആവശ്യമായ പോഷകാഹാരം, സാംസ്കാരിക പ്രവർത്തനങ്ങൾ, ആരോഗ്യ-സാമ്പത്തിക വിവര ബോധവൽക്കരണം, പൗരത്വ സഹായങ്ങൾ എന്നിവ സംഘടന നൽകിവരുന്നുണ്ട്. അടുത്തിടെ ലോംഗ് ഐലൻഡിലെ ഹിക്‌സ്‌വില്ലിലും സംഘടന പുതിയ സെന്റർ ആരംഭിച്ചിരുന്നു.
Sohran Mamdani celebrates Raksha Bandhan with Indians in New York















