ഇനി നെതർലൻഡ്‌സിൽ പൂക്കളുടെ വസന്തകാലം ; ടുലിപ്പ് സീസണിന് തുടക്കമായി

ആംസ്റ്റർഡാം: നിറങ്ങളാൽ നയന മനോഹര കാഴ്ചയൊരുക്കി ടുലിപ്പ് പൂക്കൾ. നെതർലൻഡ്‌സിൽ ടുലിപ്പ് സീസണിന് തുടക്കമായി. യൂറോപ്പിൽ ശൈത്യകാലമാണെങ്കിലും നെതർലൻഡ്‌സിൽ ടുലിപ് സീസണിൻ്റെ ആരംഭകാലമാണ്. ജനുവരിയിലെ മൂന്നാമത്തെ ശനിയാഴ്‌ചയാണ് ടുലിപ് സീസണിൻ്റെ ഔദ്യോഗിക തുടക്കം. ആംസ്റ്റർഡാമിലെ മ്യൂസിയം സ്ക്വയറിലാണ് പ്രധാന ആഘോഷം.

രണ്ട് ലക്ഷത്തിലധികം ടുലിപ് പൂക്കൾ ഉപയോഗിച്ച് ആംസ്റ്റർഡാമിലെ മ്യൂസിയം സ്ക്വയറിൽ ഒരു വലിയ താൽക്കാലിക തോട്ടവും നിർമ്മിച്ചിട്ടുണ്ട്. തോട്ടത്തിൽ പ്രവേശിക്കുന്ന പൊതുജനങ്ങൾക്ക് 10 പൂക്കൾ വീതം സൗജന്യമായി പറിച്ചെടുക്കാം. പൂക്കൾ കാണാനും അവയ്ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും നിരവധി സഞ്ചാരികളാണ് നെതർലൻഡ്‌സിലേക്ക് എത്തിച്ചേരുന്നത്.

ഇംഗ്ലണ്ടിലും നെതർലൻഡ്‌സിലും ഇറ്റലിയിലും വസന്തകാലത്ത് ആദ്യം വിരിയുന്ന പൂക്കളാണ് ടുലിപുകൾ. നെതർലൻഡ്സ് ആണ് ലോകത്തെ ഏറ്റവും വലിയ ടുലിപ് ഉൽപാദകർ. മൊത്തം ടുലിപ് പൂമൊട്ടുകളുടെ 77 ശതമാനവും ഉൽപാദിപ്പിക്കുന്നത് നെതർലൻഡ്സിലാണ്.

Spring is here in the Netherlands; Tulip season has begun

More Stories from this section

family-dental
witywide