യുഎസിലെ മേരിലാൻഡ് ഹൈസ്കൂളിൽ വിദ്യാർത്ഥിക്ക് വെടിയേറ്റു, വെടിയുതിർത്ത വിദ്യാർത്ഥി കസ്റ്റഡിയിൽ

വാഷിംഗ്ടൺ: യുഎസിലെ മേരിലാൻഡിലുള്ള ഒരു ഹൈസ്കൂളിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ ഒരു വിദ്യാർത്ഥിക്ക് പരുക്കേറ്റു. മേരിലാൻഡിലെ റോക്ക്‌വില്ലിലുള്ള തോമസ് എസ്. വൂട്ടൺ ഹൈസ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഏകദേശം 2:15-ഓടെയാണ് വെടിവയ്പുണ്ടായത്.

സ്കൂളിനുള്ളിലെ ഇടനാഴിയിൽ വെച്ചാണ് ഒരു വിദ്യാർത്ഥിക്ക് വെടിയേറ്റത്. വയറിന് പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ നില തൃപ്തികരമാണ്. വെടിവച്ചതെന്ന് സംശയിക്കുന്ന വ്യക്തിയും ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്. സംഭവത്തിന് തൊട്ടുപിന്നാലെ സ്കൂളിന് സമീപത്തുനിന്നും വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വെടിവയ്പിനെത്തുടർന്ന് സ്കൂൾ ഉടൻ തന്നെ ലോക്ക്ഡൗൺ ചെയ്യുകയും പൊലീസ് പരിശോധന കർശനമാക്കുകയും ചെയ്തു. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.

More Stories from this section

family-dental
witywide