സൺ ഷൈൻ അടൽറ്റ് ഡേ കെയർ സെൻ്റർ ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടി ന്യൂ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു

ജോസ് കാടാപുറം

ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ള മുതിർന്നവർക്കും , സീനിയർ സൈറ്റിസിൻസായ വ്യക്തികൾക്കും വേണ്ടി ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടി കേന്ദ്രികരിച്ചു സൺ ഷൈൻ അടൽറ്റ് ഡേ കെയർ എന്ന സ്ഥാപനം ഉത്ഘാടനം ചെയ്‌തിരിക്കുന്നു.

റോക്‌ലാൻഡ് കൗണ്ടി ഒഫീഷ്യൽസിനു പുറമെ ഡോക്ടർ ആനി പോൾ മറ്റു സാമൂഹ്യ പ്രവർത്തകർ സന്നിഹിതരായിരുന്നു . നാല് മലയാളി സംരംഭകർ നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനത്തിൻ്റെ സിഇഒ ഡോ. ഫ്രാൻസിസ് ക്ലമന്റ് (സിഇഒ ), സുനിൽ ജോസഫ് (പ്രസിഡൻ്റ് ), മീര രാജു (പ്രോഗ്രാം ഡയറക്ടർ), ഷാരോൺ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരാണ് ഈ സ്ഥാപനത്തെ നയിക്കുന്നത് .

മുതിർന്നവർക്കും ,സീനിയർ സൈറ്റിസിൻസിനും വേണ്ടി സുരക്ഷിതവും കരുതലുള്ളതും ആസ്വാദ്യകരവുമായ ഒരു ദിവസം ചെലവഴിക്കാൻ ഒരു സ്ഥലം പ്രദാനം ചെയ്യുന്നതിനാണ് സൺഷൈൻ സോഷ്യൽ അഡൽറ്റ് ഡേ കെയർ രൂപം കൊണ്ടിരിക്കുന്നത്.

മാനസിക സന്തോഷം , മാനസിക ഉത്തേജനം, സാമൂഹിക ബന്ധം എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ഇവിടെ പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുക, സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക, ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യം. ന്യൂയോർക്ക് റോക്ക്‌ലാൻഡ് കൗണ്ടിയിലെ വ്യക്തികളെയും ഫാമിലികളെയും ഈ സ്ഥാപനം അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ള മുതിർന്നവർക്കും ,സീനിയർ സിറ്റിസിൻസായ വ്യക്തികൾക്കും വേണ്ടി റോക്‌ലാൻഡ് കൗണ്ടിയിലെ ന്യൂ സിറ്റിയിൽ ആരംഭിച്ച ഈ സ്ഥാപനം എല്ലാ എത്തിനിക് സമൂഹത്തിലേയും സീനിയർ സൈറ്റിസിൻസിനെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് – 845 936 0355
CONTACTUS@SUNSHINESADC.COM

Sunshine Adult Day Care Center opens in New City, Rockland County, New York

More Stories from this section

family-dental
witywide