ന്യൂഡൽഹി: രാജി വാർത്തയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്തകൾ തള്ളി സുരേഷ് ഗോപി രംഗത്തെത്തി. ഫേയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഇത്തരം സിനിമാക്കഥകൾ വിശ്വസിച്ച് ആരും സമയംകളയരുതെന്നും സുരേഷ് ഗോപി ഫേയ്സ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപി തന്നെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടുവെന്ന് വാർത്തകളുണ്ടായിരുന്നു. ഇതാണ് സുരേഷ് ഗോപി തള്ളിയിരിക്കുന്നത്.
ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു. നിങ്ങൾ അറിഞ്ഞിരുന്നോ????? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ. സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുത്.
വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്. “ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം.”
Suresh Gopi reacts to resignation news; no one should waste time believing movie stories













