
അരിസോണ: യുഎസ് സംസ്ഥാനമായ അരിസോണയിലെ പരമോന്നത കോടതിയായ അരിസോണ സുപ്രീം കോടതിയിലെ മെയിൽ റൂമിൽ സംശയാസ്പദമായ ഒരു പാക്കേജ് കണ്ടെത്തി. ഈ പാക്കേജിനുള്ളിൽ നിരവധി കുപ്പികൾ ഉണ്ടായിരുന്നു. പ്രാഥമിക പരിശോധനയിൽ അതിൽ രണ്ടെണ്ണത്തിൽ സ്ഫോടകവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാവിലെ തന്നെ അരിസോണ സ്റ്റേറ്റ് കോർട്ട് കെട്ടിടവും സമീപത്തുള്ള മറ്റ് ഓഫീസുകളും ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു.
സുപ്രീം കോടതിക്ക് പുറമെ ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ, അറ്റോർണി ജനറലിന്റെ ഓഫീസ് തുടങ്ങിയ അടുത്തുള്ള കെട്ടിടങ്ങളും മുൻകരുതലെന്ന നിലയിൽ താൽക്കാലികമായി അടച്ചു.
ഫീനിക്സ് പൊലീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (DPS), ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പാക്കേജ് സുരക്ഷിതമായി നീക്കം ചെയ്യുകയും കെട്ടിടത്തിൽ കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്തു. ഈ സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Suspicious package containing explosives found in Arizona Supreme Court mail room















