സ്വർഗ്ഗീയനാദം’ മ്യൂസിക് കൺസേർട്ട് ഇന്ന് ഡോ. ലിസി സണ്ണി സ്റ്റീഫനുമായി മുഖാമുഖം

ഡിട്രോയിറ്റ് : ലോകപ്രശസ്തമായ മ്യൂസിക് ലൈവ് സ്ട്രീമിംഗ് പ്രോഗ്രാം ‘സ്വർഗ്ഗീയനാദം’ വോള്യം 42-ന്റെ ഭാഗമായി സംഗീത വിരുന്നും മുഖാമുഖം പരിപാടിയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ പ്രശസ്ത യുവജന പരിശീലകയും അധ്യാപികയുമായ ഡോ. ലിസി സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കും.

ചാവറ (ഏറ്റുമാനൂർ) സ്വദേശിയായ ഡോ. ലിസി സണ്ണി സ്റ്റീഫൻ കൗമാരക്കാരുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന പരിശീലന പരിപാടികളിൽ വിദഗ്ദ്ധയാണ്.

 നിലവിൽ ഫ്ലോറിഡയിലെ ബെല്ല സിറ്റ സ്കൂളിൽ അധ്യാപികയായ ഇവർ പള്ളിക്കുന്ന് XIME ഇന്റർനാഷണൽ സ്കൂൾ, പേരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 സിബിഎസ്ഇ സ്കൂളുകൾക്കായുള്ള ‘Rhythm of Life’ എന്ന മൂല്യാധിഷ്ഠിത പുസ്തകപരമ്പരയുടെ രചയിതാവ് കൂടിയാണവർ.

 പ്രശസ്ത സംഗീത സംവിധായകനും വേൾഡ് പീസ് മിഷൻ സ്ഥാപകനുമായ ഡോ. സണ്ണി സ്റ്റീഫനാണ് ഭർത്താവ്.

സമയം (വെള്ളിയാഴ്ച):EST (അമേരിക്ക): രാത്രി 08:15 PM

വൈകുന്നേരം 07:15 PM
ഇന്ത്യ (ശനിയാഴ്ച): പുലർച്ചെ 06:30 AM

സൂം (Zoom) പ്ലാറ്റ്‌ഫോം വഴിയാണ് പരിപാടി നടക്കുന്നത്. കുര്യൻ കോശി (ഉദ്ഘാടന പ്രാർത്ഥന), റവ. പ്രേം ടി. മാത്യു (സമാപന പ്രാർത്ഥന) എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഇതിനോടൊപ്പം നിരവധി ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.

സൂം ഐഡി: 769 374 4841
പാസ്‌വേഡ്: music

More Stories from this section

family-dental
witywide