ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നു; വാൻസിനും റൂബിയോയ്ക്കും ചുമതലയെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ടെന്നും ഇറാൻ ഒരു കരാറിലെത്താൻ താൽപ്പര്യപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ നാവിക-വ്യോമസേനകളും വാർത്താവിനിമയ സംവിധാനങ്ങളും തകർന്ന നിലയിലാണെന്നും, അതുകൊണ്ടുതന്നെ അവർ ചർച്ചകൾക്ക് തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ വെടിനിർത്തലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ട്രംപ്, ഇറാൻ ഇപ്പോൾ യുക്തിപരമായി സംസാരിക്കുന്നു എന്ന കാരണത്താലാണ് നിലപാട് മാറ്റിയതെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് വ്യക്തമാക്കി. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.
അടുത്ത കുറച്ചു ദിവസങ്ങൾക്കകം ഇതുമായി ബന്ധപ്പെട്ട നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Talks with Iran progressing; Trump says Vance and Rubio are in charge

More Stories from this section

family-dental
witywide