കൊൽക്കത്ത: നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം പശ്ചിമ ബംഗാളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രീൻ എത്തുന്നു. ഓഗസ്റ്റ് ഒന്നിന് കൊൽക്കത്തയിലെ രബിന്ദ്ര സദനിൽ നടക്കുന്ന പരിപാടിയിലാണ് തസ്ലിമ പങ്കെടുക്കുന്നത്. ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും പങ്കെടുക്കുമെന്നാണ് വിവരങ്ങൾ. തസ്ലിമ നസ്രീന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, എഴുത്തുകാരിയെ സ്വാഗതം ചെയ്യുന്ന ബി.ജെ.പി നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. മുസ്ലീങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നതുകൊണ്ടാണോ തസ്ലിമ നസ്രീന് ബി.ജെ.പി ചുവപ്പ് പരവതാനി വിരിക്കുന്നതെന്ന് തൃണമൂൽ എം.എൽ.എ അഖ്റുസ്മാൻ ചോദിച്ചു. എഴുത്തുകാരിയുടെ സന്ദർശനം ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Taslima Nasreen to Attend Public Event After 19 Years; BJP Welcomes, TMC Criticizes











