ഫൊക്കാനാ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് ‘ടീം ഇൻ്റഗ്രിറ്റി’; ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനാ പ്രസിഡൻ്റ്

ഫ്ലോറിഡ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (FOKANA) 2026-2028 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ‘ടീം ഇൻ്റഗ്രിറ്റി’ക്ക് ഉജ്ജ്വല വിജയം. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ഫിലിപ്പോസ് ഫിലിപ്പിൻ്റെ നേതൃത്വത്തിലുള്ള പാനൽ ഭൂരിഭാഗം സീറ്റുകളും തൂത്തുവാരിയാണ് അധികാരം പിടിച്ചെടുത്തത്. 355 വോട്ടുകൾ നേടിയാണ് ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയുടെ അമരത്തേക്ക് എത്തിയത്.

ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ഫിലിപ്പോസ് ഫിലിപ്പിനോടൊപ്പം ടീം ഇന്റഗ്രീറ്റിയിൽ ജനറൽ സെക്രട്ടറിയായി സന്തോഷ് നായരും, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി ലിൻഡോ ജോളിയും (എതിരില്ലാതെ ), ട്രഷറർ ആയി ആൻ്റോ വർക്കിയും വിമൻസ് ഫോറം ചെയർ ആയി ഡോക്ടർ ഷൈനി രാജുവും ജോസി കാരക്കാട്ട് വൈസ് പ്രസിഡൻറായും, അപ്പുക്കുട്ടൻ പിള്ള അസ്സോസിയേറ്റ് ട്രെഷററായും, സോണി അമ്പൂക്കൻ അസ്സോസിയേറ്റ് സെക്രട്ടറി ആയും,ഡോ.അജു ഉമ്മൻ അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയും ഗ്രേസ് മാറിയ ജോസഫ് അഡിഷണൽ അസ്സോസിയേറ്റ് ട്രെഷററായും തെരഞ്ഞെടുക്കപ്പെട്ടു .

വോട്ടിംഗ് നില

ആകെ വോട്ട്; പോൾ ചെയ്‌തത് 604

പ്രസിഡൻറ്
ഫിലിപ്പോസ് ഫിലിപ്പ് -355
ലീലാ മാരേട്ട് – 247

ജനറൽ സെക്രട്ടറി
സന്തോഷ് നായർ – 402
ജോർജ് ഓലിക്കൽ -190

ജനറൽ സെക്രട്ടറി

സന്തോഷ് നായർ -402
ജോർജ് ഓലിക്കൽ -190

ട്രഷറർ

ആന്റോ വർക്കി-354
രേവതി പിള്ള -242

എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്

ലിൻഡോ ജോളി ( എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു)

വൈസ് പ്രസിഡൻറ്

ജോസി ജെ കാരക്കാട്ട് -343
ലാജി തോമസ് -247

അസോസിയേറ്റ് സെക്രട്ടറി
സോണി തോമസ് അമ്പൂക്കൻ -376
ബ്രിഡ്‌ജറ്റ് ജോർജ് -316

അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മൻ -372
ഷാജി സാമുവൽ -216

അസോസിയേറ്റ് ട്രഷറർ
അപ്പുക്കുട്ടൻ പിള്ള-389
ഫാൻസി മോൾ പള്ളാത്തുമഠം -202

അഡീഷണൽ അസോസിയേറ്റ് ട്രഷറർ

ഗ്രേസ് മറിയ ജോസഫ് -354
ദേവസി പാലാട്ടി -336

വിമൻസ് ഫോറം ചെയർ

ഷൈനി രാജു -348
സരൂപ മോഹൻ –241

ബോർഡ് ഓഫ് ട്രസ്റ്റീസ് (2)
ജോയ് വി ചാക്കപ്പൻ -509
മനോജ് ജെ എടമന–334
സുധ കർത്ത – 208

കമ്മിറ്റി അംഗങ്ങൾ
ബിജോ വിതയത്തിൽ – 420
റെജി വർഗീസ്- 415
ഷൈമി ജേക്കബ് -409
മേരി ഫിലിപ്-399
അജു എബ്രഹാം 415
അനിൽ കുമാർ ദാമോദരൻ പിള്ള -346
സുജ ജോസ്–396
ആന്റണി മാത്യു- 368
സുഷമ പ്രവീൺ–368
ചെറിയാൻ പെരുമാൾ -342
ആദർശ് രവീന്ദ്രൻ–342
ശിവ തഷ്ണാത് -341
ജോർജ് നടവയൽ ദേവസ്യ – 337
ജിൻസ് ജോസഫ്- 265
റോണി വർഗീസ്- 264
സുബി ബാബു- 261
നിജോ എ. – 221
തോമസ് ടി സക്കറിയ – 211

സാജ് കവിന്റെ അരികത്ത് 210

മാത്യു കുര്യൻ 200

അഖിൽ വിജയൻ 176

ശോശാമ്മ ആൻഡ്രൂസ് 172

മേരി ഇ. ജോസഫ് 165

അഭിലാഷ് ജോൺ 147

യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങൾ

അഷിത അലക്സ് -523

സാറ എൽ പോത്തൻ-404

എബി അലക്സ് -395

ടിയ കെ ബാബു -393

ബിനിൽ ബെന്നി – 387

ഫെയ്ത്ത് മറിയ എൽദോ–291

ജോഹൻ ഷിജോ ജോസഫ് -217

യൂത്ത് കമ്മിറ്റി (കാനഡ-എതിരില്ല)

1) അനിത ബിജു ജോർജ്

2) ജൂലി ജോസി കരക്കാട്ട്

ആർവിപി

റീജിയൻ-1:

ഫോബി പോൾ ചിട്ടിശ്ശേരി -19

ശിവപ്രകാശ് -18

റീജിയൻ -2

ഉഷാ ജോർജ് –45

ജോൺ കെ ജോർജ് –22

റീജിയൻ -9

ജോൺസൺ കാരിക്കൽ -32

ജോജോമോൻ എ മത്തായി –15

റീജിയൻ 10

റെജി വി. കുര്യൻ –30

വിനോയ് കുര്യൻ –9

താഴെപ്പറയുന്നവർക്ക് എതിരില്ല.

ആർവിപി 3

അഭിലാഷ് പുളിക്കത്തൊടി

ആർവിപി 4

എബ്രഹാം പോത്തൻ

ആർവിപി 5

അജിത്ത് ചാണ്ടി

ആർവിപി 6

സ്റ്റാൻലി എത്തുനിക്കൽ

ആർവിപി 7

ലോണ ബാബു

ആർവിപി 8

രാജീവ് വി കുമാരൻ

ആർവിപി 12

ഗീത ജോർജ്

ആർവിപി 14

ലതാ മേനോൻ

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടർച്ചയായി, പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക എന്നതാണ് മുഖ്യലക്ഷ്യമെന്ന് പ്രചാരണവേളയിലുടനീളം ഇന്റഗ്രിറ്റി ടീം ചൂണ്ടിക്കാട്ടിയിരുന്നു. ജെൻ-സി തലമുറയെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, അവർക്ക് നേതൃത്വം നൽകാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, യുവതലമുറയെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ടീം ഇന്റഗ്രിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ഫിലിപ്പോസ് ഫിലിപ്പ് മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.

പരിചയസമ്പത്തു കൊണ്ടും ആത്മധൈര്യം കൊണ്ടും ജന പിന്തുണ കൊണ്ടും അതിശക്തനായ വ്യക്തിയാണ് ഫിലിപ്പോസ് ഫിലിപ്പ്. സംഘടനയുടെ ലീഗൽ കോഡിനേറ്റർ എന്ന പദവിയിൽ പ്രവർത്തനമനുഷ്‌ഠിക്കുമ്പോൾ 2018 മുതലുള്ള 7 വ്യവഹാരങ്ങളിൽ ഫൊക്കാനയെ പ്രതിരോധിച്ച് എതിർകക്ഷികൾ സമർപ്പിച്ച ഹർജിക്കെതിരെ വിജയം കൊയ്‌ത സ്‌തുത്യർഹനായ വ്യക്തിയാണ് അദ്ദേഹം. നിലവിൽ രണ്ടാം തവണയും ലോക കേരള സഭ അംഗമാണ്. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, ഫൊക്കാന കൺവെൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങി സംഘടനയുടെ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരിൽ ഒരാൾ എന്ന നിലയിൽ വളരെ ശ്രദ്ധേയനായ അദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, ബോർഡ് ചെയർ, പബ്ലിക് റിലേഷൻസ് ഓഫീസർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

സന്തോഷ് നായർ. 2026 28 വർഷത്തേക്കുള്ള ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി വരുമ്പോൾ ടീം ഇന്റഗ്രീറ്റിയോട് പ്രവർത്തനങ്ങൾ കൊണ്ടും പ്രതികരണങ്ങൾ കൊണ്ടും തോളോട് തോൾ ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് സന്തോഷ് നായർ. ഐക്യകണ്‌ഠമായ പ്രവർത്തനങ്ങൾക്ക് സദാ സന്നദ്ധനായ അദ്ദേഹം തൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തി സംഘടന ശേഷി തെളിയിച്ച വ്യക്തിത്വമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC )കേരള ചാപ്റ്റർ സെക്രട്ടറിയായും ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡണ്ട് ആയും ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ പ്രസിഡന്റ്റായും സേവനമനുഷ്‌ഠിക്കുന്നു.ഫൊക്കാനയുടെ വോളിബോൾ ടൂർണ്ണമെന്റ്, സ്റ്റാർ സിംഗർ പ്രോഗ്രാം, സ്പെല്ലിംഗ് ബീ തുടങ്ങിയ പദ്ധതികൾ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

ഫൊക്കാനയുടെ നിലവിലെ ഫ്ലോറിഡ ആർ വി പിയായിരുന്ന ലിൻറോ ജോളിയാണ് എതിരില്ലാതെ 2026 28ലെ ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് സംരംഭകൻ, ചാരിറ്റി പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ എന്നിങ്ങനെ സംഘടനാ രംഗത്തും വ്യക്തിപരമായും വലിയ നേട്ടങ്ങൾ കൊയ്‌ത വ്യക്തിയാണ് അദ്ദേഹം. പ്രൊഫഷണൽ പൈലറ്റ് പരിശീലന സ്‌കൂൾ ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങളിലൂടെ ഒട്ടനേകം മലയാളികൾക്ക് ലിൻഡോ ജോളി തൊഴിൽ നൽകുന്നു. ചാരിറ്റി രംഗത്തും കായിക ഇവന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ലിൻ്റോ സജീവ പ്രവർത്തകനാണ്. സംഘടനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കുമ്പോൾ കുന്നോളം ഉത്തരവാദിത്തങ്ങളും പദ്ധതികളും കാര്യക്ഷമമായി ചെയ്‌തു തീർക്കേണ്ട ഗൗരവപരമായ കർത്തവ്യ മനോഭാവം തനിക്കുണ്ടെന്ന് ഒരേസമയം സംരംഭകനായും സംഘടനാ പ്രവർത്തകനായും തെളിയിക്കുകയാണ് ലിന്റോ ജോളി. ട്രഷറർ ആയി വിജയിച്ച ആൻ്റോ വർക്കി ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റ്റാണ് . വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡണ്ടും ഇപ്പോഴത്തെ കോർഡിനേറ്ററുമാണ്. കൂടാതെ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ്റെ ജോയിൻ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബ്രോങ്ക്സ് സീറോ മലബാർ കത്തോലിക്ക് ചർച്ചിൽ സജീവ പ്രവർത്തനം കാഴ്‌ചവച്ച അദ്ദേഹം 2023 മുതൽ സീറോ മലബാർ കാത്തലിക് കോൺഗ്രസിൻ്റെ ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡണ്ടായും നിസ്വാർത്ഥ സേവനം കാഴ്ചവച്ചു. അതിനോടൊപ്പം തന്നെ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.

വുമൺസ് ഫോറം ചെയർ ആയ ഡോക്‌ടർ ഷൈനി രാജു. ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ ( മഞ്ച് ) മുൻ പ്രസിഡണ്ടായ ഡോക്ടർ ഷൈനി, വുമൺസ് ഫോറം എക്സ‌ിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റീജണൽ വിമൻസ് ഫോം കോഡിനേറ്റർ, നാഷണൽ കമ്മിറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്. അവതാരക, സംഘടനാ പ്രവർത്തക, മത – സാംസ്‌കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രൊഫഷണൽ. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. മഞ്ച് സംഘടനയുടെ നേതൃത്വകാലങ്ങളിൽ ഒട്ടനകം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും, സംഘടനയുടെ പ്രവർത്തനങ്ങളെ വിപുലീകരിക്കുകയും ചെയ്‌തിരുന്നു. കലാ – സാംസ്‌കാരിക വേദികളിൽ നിറസാന്നിധ്യമായ ഷൈനി അവതാരക എന്ന നിലയിലും മിന്നി തിളങ്ങി. കേരളത്തിൽ നിന്നും മാത്തമാറ്റിക്‌സിൽ മാസ്റ്റേഴ്‌സ് കഴിഞ്ഞ ഷൈനി ന്യൂജേഴ്‌സി സ്റ്റേറ്റ് കോളേജിൽ നിന്നും എം എസും ശേഷം പി എച്ച് ഡി യും കരസ്ഥമാക്കി. ന്യൂജേഴ്സിയിലെ എക്‌സസ് കൗണ്ടി കോളേജ്, കേൾഡ് വെൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ മാത്തമാറ്റിക്‌സ് അധ്യാപികയായി വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌തു.

ടീം ഇന്റഗ്രിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യുവജന ശാക്തീകരണം, വനിതാ മുന്നേറ്റം, സുതാര്യ ഭരണനിർവഹണം, ഡിജിറ്റൽ ഫൊക്കാന, സാംസ്കാരിക സംരക്ഷണം, തൊഴിൽ-വ്യവസായ ശൃംഖലകൾ, മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങിയ നിരവധി ദീർഘവീക്ഷണമുള്ള പദ്ധതികൾ ഉൾക്കൊള്ളുന്നു. പ്രസിഡന്റ് സജിമോൻ ആന്റണിയും സംഘവും ആരംഭിച്ച നല്ല പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, പുതുതലമുറയുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും അനുയോജ്യമായ ഒരു ഫൊക്കാനയെ കെട്ടിപ്പടുക്കാൻ ടീം ഇന്റഗ്രിറ്റി യാത്ര തുടങ്ങുകയാണ്.

‘Team Integrity’ proves its strength in the Phokana elections; Philipose Philip Phokana President

Also Read

More Stories from this section

family-dental
witywide