ടെക്സസ് വെടിവയ്പ്പ്: ഒരാൾ കൊല്ലപ്പെട്ടു; പരിക്കേറ്റവർ 10; അക്രമിയും മരിച്ച നിലയിൽ

ടെക്സസ്: വെസ്റ്റ് ടെക്സസിലെ മിഡ്‌ലാൻഡ് നഗരത്തിലുണ്ടായ വൻ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ അക്രമിയായ വിക്ടർ മാതാ വില്ലാറിയൽ (45) എന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ സംഭവം ആരംഭിച്ചത്. പൊലീസിനും വഴിയാത്രക്കാർക്കും നേരെ പരക്കെ വെടിയുതിർത്ത അക്രമി, പിന്നീട് സമീപത്തെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ ഒളിക്കുകയായിരുന്നു. പ്രദേശം വളഞ്ഞ സുരക്ഷാ സേന, മണിക്കൂറുകൾക്ക് ശേഷം ഡ്രോണുകളും റോബോട്ടുകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ വെടിയുതിർത്ത സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 10 പേരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അക്രമിയുടെ കൃത്യമായ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല. സംഭവത്തിൽ ടെക്സസ് റേഞ്ചേഴ്സ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Texas shooting: One killed, 10 injured; gunman also dead

More Stories from this section

family-dental
witywide