തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുള്ള സന്ദേശം എഴുതിയ മിസൈലുകൾ ഇസ്രയേലിന് നേർക്ക് തൊടുത്ത് ഇറാൻ. ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്ന് ഇറാൻ്റെ മിസൈലിന് പുറത്ത് എഴുതിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. ‘ജർമൻ ജനങ്ങൾക്ക് നന്ദി, ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’ എന്നിങ്ങനെയാണ് മിസൈലിന്റെ പുറത്ത് എഴുതിയിട്ടുള്ളത്.
കൂടാതെ, സ്പെയിൻ, പാകിസ്‌താൻ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും നന്ദി അറിയിച്ചുള്ള എഴുത്ത് മിസൈലുകളിലുണ്ട്. ഇറാന്റെ എയ്റോ സ്പേസ് ഫോഴ്സിന്റെ ഭാഗമായ ഉദ്യോഗസ്ഥർ മിസൈലുകളിൽ സന്ദേശങ്ങൾ എഴുതുന്നതിൻ്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇറാൻ വെള്ളിയാഴ്ച 83-ാമത്തെ ആക്രമണം നടത്തിയതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. ഇസ്രയേലിലെ വിവിധ സ്ഥലങ്ങൾക്കും യുഎസ് ഉപയോഗിക്കുന്ന ഗൾഫിലെ വിവിധ സൈനികകേന്ദ്രങ്ങൾക്കും നേർക്കാണ് ദീർഘ-മധ്യദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും ഇറാൻ വ്യക്തമാക്കി.
‘Thank you to the people of India, thank you to the people of Germany’; Iran fires missiles at Israel with message written on them










