ന്യൂജഴ്സി: ന്യൂജഴ്സിയിലെ ആദ്യകാല എക്യുമെനിക്കൽ ക്രൈസ്തവ സംഘടനകളിലൊന്നായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (BCMC Fellowship) വാർഷിക സുവിശേഷ യോഗം സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും.
ബർഗൻഫീൽഡ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദൈവാലയത്തിൽ വൈകുന്നേരം 6.30-ന് ആരംഭിക്കുന്ന യോഗങ്ങളിൽ സെന്റ് ജോൺസ് സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഡീനും അനുഗൃഹീത വചനശുശ്രൂഷകനുമായ റവ. ഡോ. ജേക്കബ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ബിസിഎംസി ഫെലോഷിപ്പ് ഒരുക്കുന്ന ഈ ആത്മീയ നവീകരണ ശുശ്രൂഷയിൽ കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സ്ഥലം:St. Thomas Evangelical Church 34 Delford Ave., Bergenfield, NJ 07621തീയതി: സെപ്റ്റംബർ 5, 6, 2026സമയം: വൈകുന്നേരം 6.30
കൂടുതൽ വിവരങ്ങൾക്ക്:
വർഗീസ് പ്ലാമ്മൂട്ടിൽ, പ്രസിഡന്റ്(201) 290-1643
റോയി ജേക്കബ് കൊടുമൺ, വൈസ് പ്രസിഡന്റ് -(201) 757-1521
രാജൻ മാത്യു മോഡയിൽ, സെക്രട്ടറി (201) 674-7492
സാമുവൽ ജോർജ്, ട്രഷറർ (201)315-0107
സി. എസ്. രാജു, അസി. സെക്രട്ടറി/അസി. ട്രഷറർ (201) 836-7552
The annual gospel convention of the Bergen County Malayali Christian Fellowship (BCMC Fellowship) will be held on September 5 and 6.











